Breaking News

കമ്മ്യൂണിറ്റിഹാള്‍ കോമ്പൗണ്ടിനകത്ത് മണ്‍കൂനകള്‍

കൊടകര: ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റിഹാള്‍ കോമ്പൗണ്ടിനകത്ത് മണ്‍കൂനകള്‍. പഞ്ചായത്തിലെ വിവിധവാര്‍ഡുകളില്‍ നടന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മണ്ണാണ് കമ്മ്യൂണിറ്റിഹാള്‍ കോമ്പൗണ്ടിനകത്ത് നിക്ഷേപിച്ചിരിക്കുന്നത്. നിര്‍മാണപ്രവൃത്തികള്‍ കരാര്‍ കൊടുക്കുകയും പ്രവൃത്തിസ്ഥലത്തെ അവശേഷിക്കുന്ന മണ്ണ് ഇവിടെ ലോറികളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയുമായിരുന്നു. ഈ മണ്ണ് പിന്നീട് പഞ്ചായത്ത്് ലേലം ചെയ്യുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ണ് ഇവിടെ നിക്ഷേപം നടക്കുന്നുണ്ടെങ്കിലും ലേലം ചെയ്ത് കൊണ്ടുപോകുന്നത് കുറവാണ്. അതുകൊണ്ടുതന്നെ ഇവിടെ മണ്‍കൂനകള്‍ ഉയര്‍ന്നിരിക്കുകയാണ്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി കമ്മ്യൂണിറ്റി ഹാളില്‍ വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒന്നും നടക്കാത്തതിനാല്‍ മണ്‍കൂനകള്‍ ആര്‍ക്കും ശല്യമായിരുന്നില്ല. പരിപാടികള്‍ നടക്കുന്ന നാളുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ് മണ്‍കൂനകള്‍ അപഹരിച്ചിരിക്കുന്നത്. വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ മണ്‍കൂനകള്‍ക്ക്. കൊടകരയുടെ പലയിടത്തും കാനനിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ മണ്ണ് ഇവിടെ കൊണ്ടുവന്ന് നിക്ഷേപിച്ചിരിക്കയാണ്.

നിത്യേന ഒട്ടനവധി കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിനായി എത്തുന്ന കൊടകര കൃഷിഭവന്‍ കാര്യാലയവും ധാരാളം വായനക്കാര്‍ എത്തുന്ന കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാലയും ഈ കോമ്പൗണ്ടിനകത്താണ് സ്ഥിതി ചെയ്യുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!