Breaking News

റോഡ് തകര്‍ന്ന് യാത്ര ദുരിതം

കൊടകര : മറ്റത്തൂര്‍-പറപ്പൂക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റത്തൂര്‍കുന്ന്- നെല്ലായി റോഡില്‍ കുഴികള്‍ നിറഞ്ഞത് യാത്ര ദുരിതമാക്കുന്നു. ഈ റോഡിന്റെ മറ്റത്തൂര്‍ പഞ്ചായത്തില്‍ പെട്ട പ്രദേശങ്ങളിലാണ് കുഴികള്‍ നിറഞ്ഞിട്ടുള്ളത്. വൃന്ദാവന്‍ നഗര്‍, മറ്റത്തൂര്‍  പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലാണ് റോഡ് കൂടുതല്‍ തകര്‍ന്നിട്ടുള്ളത്.

കുഴികളില്‍ കെട്ടിടാവശിഷ്ടങ്ങളിട്ട് മൂടിയാണ് നാട്ടുകാര്‍ ഇപ്പോള്‍ ഇതുവഴി സഞ്ചരിക്കുന്നത്. കൊടകര-വെള്ളിക്കുളങ്ങര പൊതുമരാമത്ത് പാതയേയും ദേശീയപാതയേയും ബന്ധിപ്പിക്കുന്നതാണ് മറ്റത്തൂര്‍-നെല്ലായി റോഡ് .

കോടാലി,വെള്ളിക്കുളങ്ങര ഭാഗങ്ങളില്‍ നിന്ന് പുതുക്കാട് ,മണ്ണുത്തി ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍  എളുപ്പ വഴിയായി തെരഞ്ഞെടുക്കുന്നത് ഈ റോഡിനെയാണ്.  കുഴികള്‍ നിറഞ്ഞതോടെ ഈ റോഡിനെ ഒഴിവാക്കി ചുറ്റിവളഞ്ഞാണ് പലരും ഇപ്പോള്‍ യാത്ര ചെയ്യുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!