Breaking News

തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍  പുതിയ മേല്‍ശാന്തി

കൊടകര : തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍  പുതിയ മേല്‍ശാന്തിയായി  മനക്കുളങ്ങര മഠത്തില്‍ ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്ഥാനമേറ്റു. നെല്ലായി – വയലൂര്‍ ശിവക്ഷേത്രത്തില്‍ ദീര്‍ഘകാലം മേല്‍ശാന്തി ആയിരുന്ന മനക്കുളങ്ങര  മഠത്തില്‍ ഇല്ലത്ത് രാമന്‍ നമ്പൂതിരിയുടെയും നിര്‍മ്മല അന്തര്‍ജനത്തിന്റെയും മകനാണ്  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്ല്‍ ഡിപ്ലോമ ബിരുദധാരിയാണ്. വല്ലച്ചിറ കുഴുപ്പിള്ളി ഇല്ലത്ത് സ്വാതി അന്തര്‍ജനമാണ് ഭാര്യ.

അച്ഛനില്‍നിന്നാണ്  പൂജാപഠനം നേടിയത്. തുടര്‍ന്ന് ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം യജുര്‍വേദ പാഠശാലയില്‍ നിന്നും വേദപഠനവുംനടത്തിയിട്ടുണ്ട്. കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരി ഗുരുസ്ഥാനീയന്‍ ആണ്.മനക്കുളങ്ങരമഹാവിഷ്ണുക്ഷേത്രം, സേലം അയ്യപ്പക്ഷേത്രം,  എറണാകുളം പാവക്കുളം ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!