കൊടകര: വെല്ലപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കുക, ഡോക്ടറുടെ സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ബിജെപി മേഖലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
പി.എം. കൃഷ്ണന് കുട്ടി അധ്യക്ഷത വഹിച്ചു, ബിജെപി നിയോജക മണ്ഡലം സെക്രട്ടറി ടി.വി. പ്രജിത്ത് ഉത്ഘാടനം ചെയ്തു. വി.കെ.മുരളി, ദിനീഷ് പാറപ്പുറം എന്‍.ഡി. വിനോദ് ,കെ .സി. ശ്രീജിത്ത്, രഘു പി മേനോന്, കിഷോര്‍, എന്‍.ആര്.രഞ്ജു എന്നിവര്‍ പ്രസംഗിച്ചു