Breaking News

അവശ്യവസ്തുക്കളുമായി ആനക്കയം ഊരില്‍ പൂരപ്രേമി സംഘം

കൊടകര : ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന ആനക്കയം ഊരില്‍ നിന്നും മാറി തവളക്കുഴിപ്പാറയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കളുമായി പൂരപ്രേമി സംഘമെത്തി. ടി.ജെ. സനീഷ്‌കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ചാണ് പൂരപ്രേമി സംഘം പ്രവര്‍ത്തകര്‍ ഊരിലെ നിവാസികള്‍ക്ക് വസ്ത്രങ്ങള്‍, പാത്രങ്ങള്‍, സൗരോര്‍ജ വിളക്ക്, വീട് മേയാന്‍ ടാര്‍പോളിന്‍ ഷീറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍, പലവ്യഞ്ജന കിറ്റ്, കുട്ടികള്‍ക്ക് ചവനപ്രാശ്യം എന്നിവ വിതരണം ചെയ്തത്.

അതിരപ്പിള്ളിയിലെ മുണ്ടന്‍മാണി കോളനി, പണ്ടാരപറമ്പ് കോളനി എന്നിവിടങ്ങളിലും പലവ്യഞ്ജന കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തു.മരത്താക്കരയില്‍ നിന്നുപുറപ്പെട്ട  യാത്ര ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു.

തവളക്കുഴിപ്പാറയില്‍ പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ടി.ജെ. സനീഷ്‌കുമാര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. പൂരപ്രേമി സംഘം കണ്‍വീനര്‍ വിനോദ് കണ്ടെംകാവില്‍ മുഖ്യ പ്രഭാഷണം നടത്തി.

അതിരപ്പിള്ളി പഞ്ചായത്ത് മെമ്പര്‍ ജയചന്ദ്രന്‍ , പൂരപ്രേമി സംഘം സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, ട്രഷറര്‍ പി.വി.അരുണ്‍, സജേഷ് കുന്നമ്പത്ത്, സെബി ചെമ്പനാടത്ത്, ബിജു പവിത്ര, രമേശ് മൂക്കോനി ,രോഹിത്ത് പിഷാരടി, സുധി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!