Breaking News

നെടുമുടി വേണുവിനു ശ്ലോകാഞ്ജലി

കൊടകര : അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ശ്ലോകത്തിലൂടെ സ്മരണാഞ്ജലിയര്‍പ്പ്് കൊടകര ‘ശ്ലോകഭാരതി’ അക്ഷരശ്ലോക കൂട്ടായ്മ. മാലിനി വൃത്തത്തിലുള്ള നാലു ശ്ലോകങ്ങളിലൂടെലൂടെയാണ്   കൂട്ടായ്മയിലെ  രക്ഷാധികാരിയും കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന്‍, സംസ്‌കൃതം അധ്യാപകന്‍ എ.ശങ്കരനാരായണന്‍, വാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണി , പ്രവാസിയായ അനില്‍കൃഷ്ണന്‍ അരിയന്നൂര്‍ എന്നിവര്‍ നെടുമുടിക്ക്് സ്മരണാഞ്ജലിയര്‍പ്പിച്ചിരിക്കുന്നത്. ശ്ലോകകൂട്ടായ്മയിലെ കൃഷ്ണാരാജ്, വിനോദ് കുന്നമ്പിള്ളി, ജയരാധാകൃഷ്ണന്‍, ആശസുരേഷ്,  എന്നിവര്‍ ക്രമത്തില്‍ ശ്ലോകങ്ങള്‍ ആലപിച്ചു.

‘അടിമുടി പലഭാവം ചേര്‍ന്ന നാട്യത്തിനാലേ
നെടുമുടി കൊടിനാട്ടീ കൈരളീ നിന്റെ ഭാഗ്യം
തൊടുകുറിയണിയിച്ചൂയിക്കലാകേരത്തേ
പടയണിവരതാളം തേങ്ങിടുന്നോര്‍മ്മയായീ…..’

(രാപ്പാള്‍സുകുമാരമേനോന്‍)
……………………………………………………….

നവനവരസമോലും നാട്യവേഷങ്ങളാലും
നെടുമുടിയിനി വാഴും സ്വര്‍ഗ സാമ്രാജ്യ മെന്നും
കലയുടെ തുടികൊട്ടും പാട്ടുമായിത്തിളങ്ങും
മലയമഹിതപുത്രന്നാത്മശാന്തി പ്രണാമം

(എ.ശങ്കരനാരായണന്‍)
…………………………………………………………….

‘കൊടുമുടി  സമമായോരിക്കലാവല്ലഭന്നാം
നെടുമുടി വിടചൊല്ലീ വേദിവിട്ടിന്നു  കഷ്ടം
നടനമതുലമാര്‍ന്നോരിമ്മഹാവേണുനാദം
വിടപറയണനേരം നേര്‍ന്നിടാം നിത്യശാന്തീ…..’
(കൊടകര ഉണ്ണി-)
……………………………………………………

നെടുമുടി വിടവാങ്ങീ നാട്യരംഗത്തിനേറ്റം
കൊടുമുടിയിലിരിക്കേ താരമായുല്ലസിക്കേ
ഇടറി ഹൃദയതാളം കണ്ണുനീര്‍ ധാരയായി
പൊടിയുമകതളത്തില്‍ തേങ്ങലായ് വേണുനാദം..
( അനില്‍കൃഷ്ണന്‍ അരിയന്നൂര്‍)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!