Breaking News

പൂനിലാര്‍ക്കാവില്‍ വിദ്യാരംഭം ഭക്തിസാന്ദ്രം

കൊടകര ; പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച്് നിരവധി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. രാമചന്ദ്രന്‍ പയ്യാക്കല്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് നേതൃത്വം നല്‍കി. സരസ്വതിമണ്ഡപത്തിനുമുമ്പിലായിരകുന്നു എഴുത്തിനിരുത്തല്‍.

വിളക്കുംമാടത്തിലും ഒട്ടനവധി ഭക്തര്‍ മണലില്‍ അക്ഷരങ്ങള്‍ എഴുതി അറിവിനോടുള്ള ആദരമൊരുക്കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മകത്വം വഹിച്ചു. വൈകീട്ട് മനയത്ത് വീട്ടുകാരുടെ വക നിറമാലയും ചുറ്റുവിളക്കും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!