കൊടകര : നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സ്റ്റെനൊ ഗ്രാഫര്‍ ആയി നിയമനം നല്‍ക്കാമെന്ന് പറഞ്ഞ് കോടാലി സ്വദേശിനിയുടെ 4 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ വെള്ളികുളങ്ങര സി.ഐ.മിഥുന്റെ നിര്‍ദ്ദേശപ്രകാരം വെള്ളികുളങ്ങര എസ്.ഐ ഡേവീസ് പി.ആര്‍.അറസ്റ്റ് ചെയ്തു.
അഷ്ടമിച്ചിറ പുളിയിലക്കുന്ന് കോക്കാട്ടില്‍ വീട്ടില്‍ ജോയ്(53) ആണ് പിടിയിലായത്. മുമ്പും നിരവധി പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയിട്ടുണ്ട് . അന്വോഷണ സംഘത്തില്‍ എസ്.ഐ.ബേബി, പോലീസുകാരായ ഷോജു, സനല്‍, സഹദേവന്‍ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.