Breaking News

അങ്ങനെ ഈ വർഷത്തെ IPL കച്ചവടം തിര്‍ന്നു..!

image_20130402201453

കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്ന ഒരിനം നികുതി. അടിയന്തര ഘട്ടങ്ങളിൽ രാജാവിനു പണം ആവശ്യമായിവരുമ്പോൾ സാമന്തന്മാരിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചെടുക്കുന്ന പണമാണു കോഴ. ഈ വാക്ക് ഇപ്പോൾ അനർഹമായതോ ക്രമം തെറ്റിയുള്ളതോ ആയ സേവനങ്ങൾക്കും അഴിമതിക്കും ഉള്ള കൈക്കൂലി ആയാണു ഉപയോഗിക്കുന്നത്….. .

ഇന്ന് ഫേസ് ബുക്ക് തുറന്നപ്പോള് ആകെ കാണാനുള്ള ഒരു വാർത്ത.പത്രം വായിക്കാറില്ലാത്ത ആളുകള് പോലും ഇത് ഏറ്റു പിടിച്ചു.40 ലക്ഷം കോഴ വാങ്ങി കാണികളെ വഞ്ചിക്കുകയും മലയാളികളുടെ മാനം കെടുത്തുകയും ചെയ്തവനെന്ന പാപഭാരവും പേറി ശ്രീശാന്ത് നിൽക്കുമ്പോൾ, അഞ്ചു വർഷം മുൻപ് മനോരമ ന്യൂസ് ചാനലിൽ അൽഫോൻസ്‌ കണ്ണന്താനവുമായി നടന്ന ശ്രീയുടെ ഒരു കൊമ്പുകോർക്കൽ ഭൈരവൻ ഓർത്തുപോവുന്നു. Physical Fitness അല്ല Mental Toughness ആണ് ശ്രീശാന്തിന്റെ പ്രശ്നം എന്ന് പറഞ്ഞ കണ്ണന്താനത്തോട് തീർത്തും അശാന്തമായ മനസ്സോടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞ ശ്രീശാന്ത്…. . “ടെസ്റ്റ്‌ ക്രിക്കറ്റിൽ ഞാൻ 200 വിക്കറ്റ് തികയ്ക്കുന്ന ദിവസം താങ്കളുടെ വീട്ടിൽ വന്ന് പൂക്കൾ കൈമാറും” എന്ന് ആത്മവിശ്വാസത്തോടെയോ അഹങ്കാരത്തോടെയോ വെല്ലുവിളിച്ച ശ്രീശാന്ത്… . ഇന്ത്യ കണ്ട ഏറ്റവും അഗ്രസ്സീവായ ബൌളർ കുംബ്ലെയാണെന്ന് ഒരിക്കൽ ഹർഷ ബോഗ്ലെ പറഞ്ഞതായി ഓർക്കുന്നു… . മുഖത്തെ ഗോഷ്ടിയും നാവിലെ തെറിയുമല്ല ‘അഗ്രസ്സീവ്നെസ്’ എന്നും, അത് എറിയുന്ന പന്തിന്റെയും ഒരുക്കുന്ന ഫീൽഡിന്റെയും സഹായത്തോടെ ബാറ്റ്സ്മാന്റെ മനസ്സിനെ താളം തെറ്റിക്കുന്ന ഒന്നാണെന്നും ശ്രീശാന്ത് തിരിച്ചറിയാതെ പോയി… . ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനരായ ഫാസ്റ്റ് ബോളർമാരിൽ ഒരാളായ ശ്രീശാന്തിന്റെ കരിയർ എങ്ങുമെത്താതെയും പോയി… .

‘ശ്രീ’യെന്ന് രായ്ക്കുരാമാനം വിളിച്ച് താലോലിച്ച് വഷളാക്കിയ മീഡിയയ്ക്കും, ‘അഹങ്കാരി’യെന്ന് നിരന്തരം വിളിച്ച് ആത്മവിശ്വാസം പാടേ തകർത്ത നമുക്കും, ഇനി അശാന്തമായ മനസ്സുള്ള ശ്രീശാന്തിന് നേരെ കൂടതൽ മൂർച്ചയേറിയ കല്ലുകളെറിയാം.. . Benny George

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!