Breaking News

ഓർമയുടെ ഇടവപ്പാതി:

ഇടിയും മിന്നലുമൊക്കെയായി നാട്ടില്‍ ഇടവപ്പാതി മഴ തകര്‍ക്കാന്‍ തുടങ്ങുകയാണ് ദൂരേന്നു മഴ ഇരച്ചു വരുമ്പോള്‍ അമ്മ പറയും, ഡാ. . ആ മുറ്റത്ത് കിടക്കുന്ന തുണി പെറുക്കിയിടാന്‍ . . .  ആ സമയം ഞാന്‍ വീട്ടില്‍ കാണില്ല ,കാറ്റടിക്കുന്നു എന്ന് തോന്നുംപോഴേ കിഴക്കേ വീട്ടിലെ നാട്ടുമാവിന്റെ ചുവട്ടില്‍ എത്തിയിട്ടുണ്ടാവും . .മാങ്ങയുടെ ചുണ്ട് കടിച്ചുവലിച്ചോണ്ട് അടുത്തത് വീഴുന്നതുംനോക്കി…

നീട്ടിയുള്ള അമ്മയുടെ വിളിയും കേട്ടോണ്ട്‌ ഒള്ളതും പെറുക്കി നേരെ വീട്ടിലോട്ടോടും .അടുക്കളയില്‍ ഇരിക്കുന്ന പാത്രങ്ങള്‍ പെറുക്കി ചോര്‍ച്ചയുള്ള സ്ഥലങ്ങളില്‍ വെക്കലാണ് അടുത്ത പണി .. പുര മേയലിന്റെ കാലാവധി കഴിഞ്ഞെങ്കില്‍ പിന്നെ പറയുകയുംവേണ്ട..

നല്ല കാറ്റുണ്ടങ്കില്‍ ഒന്ന് തോര്‍ന്നുനില്‍ക്കുന്ന സമയംനോക്കി അമ്മ പുറത്തേക്കു പോകും ,പിന്നെ തിരിച്ചുവരുന്നത് എവിടെങ്കിലും പൊഴിഞ്ഞുവീഴുന്ന ഓലമടലുംകൊണ്ടാവും

ഓടയില്‍ കൂടി കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലില്‍ കുതിച്ചുപായുന്ന കടലാസ്സുതോണിയുടെ പിറകേയാവും നമ്മള്‍ ,കട്ടളപ്പടിയില്‍ കട്ടന്‍ബീഡിയും വലിച്ചിരിക്കുന്ന അപ്പൂപ്പന്‍ പറയുന്നതുണ്ടോ നമ്മള് കേള്‍ക്കുന്നു ,കേറിപ്പോടാന്നും പറഞ്ഞാരിക്കും അമ്മേടെ വരവ് …..രണ്ടെണ്ണം അങ്ങ് കൊടുക്കാവോ എന്നുള്ള അപ്പൂപ്പന്റെ സപ്പോര്‍ട്ടും

നാലുമഴ അടുപ്പിച്ചു പയ്താല്‍ കുളമൊക്കെ ഒന്ന് നിറഞ്ഞു കവിയും പിന്നെ കുളിക്കാനെന്നും പറഞ്ഞൊരു പോക്കുണ്ട്,തകര്‍ത്തുപെയ്യുന്ന മഴയില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ മഴയുടെ ശബ്ദം കേള്‍ക്കാന്‍ ഒരു സുഖംതന്നെയാണ് …മണിക്കൂറുകള്‍ കഴിഞ്ഞു വീട്ടീന്നാരേലും വടിയും കൊണ്ട് കുളക്കടവില്‍ എത്തുമ്പോള്‍ മാത്രമേ നമ്മള്‍ കുളത്തീന്ന് കേറുകയുള്ളൂ …

ഇതിനിടക്കൊരു പനീം കൂടെ പിടിച്ചാല്‍ തീര്‍ന്നു കഥ …

“ആ ചാറ്റമഴ കുറച്ചൂടെ പോയി നനയടാ”

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!