Breaking News

”തോരാമഴയത്ത്”

തോരാമഴയത്ത്”- സി വി ബാലകൃഷ്ണന്റെ ഹൃദയസ്പര്‍ശിയായ ഒരു കഥ

പതിവിനു വിപരീതമായി നേരം വൈകിയതിനാല് സ്കൂളിലേക്കുള്ള വഴിയില് ഒറ്റയ്ക്കായ ഒരു ചെറിയ പെണ്കുട്ടി സ്കൂള് സഞ്ചി മുതുകില് തൂക്കിയിട്ടു ചുവന്ന നിറമുള്ള കുട തുറന്നു പിടിച്ചു മഴയിലൂടെ ഓടിയും നടന്നും കുന്നു കയറുമ്പോള് വഴി വക്കിലെ ഒരു മുള്പ്പടര്പ്പിന്റെ മറവില് നിന്ന് പ്രാകൃതനായ ഒരാള് അവളുടെ മുന്നിലേക്ക് ചാടി വീണ്, ഒച്ചെടുക്കുകയാനെങ്കില് അവളെ കൊന്നുകളയും എന്ന് പറഞ്ഞു. പണി പിടിച്ചത് പോലെ അയാള് വിറക…്കുന്നുണ്ടായിരുന്നു. അയാളുടെ കയ്യില് അറ്റം കൂര്ത്ത ഒരു കല്ല്. പെന്കുട്ടി അന്ധാളിച്ചു നിന്നു. അയാള് തന്റെ വലതു കൈ കല്ലുമായി അവളുടെ നേര്ക്ക് ഉയര്ത്തി. കല്ലിന്റെ കൂര്ത്ത മുനയില് അവളുടെ കണ്ണുകള് ഉടക്കി.
അവര്ക്കിടയില് മഴ ചരിഞ്ഞു പെയ്തു.
“നിന്റെ ചോറു പാത്രം എവിടെ?” അയാള് വ്യഗ്രതയോടെ ചോദിച്ചു.
പെണ്കുട്ടി പറയാന് ശബ്ദം കിട്ടാതെ, വിങ്ങലോടെ, തന്റെ മുതുകത്തുള്ള സഞ്ചി ചൂണ്ടിക്കാട്ടി. “ഉം, എടുക്ക്,” അയാള് അവളെ ഭയപ്പെടുത്താന് ഉദ്ദേശിച്ചു വലതു കൈ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു. കനലുകള് എരിയുന്ന അയാളുടെ മുഖത്തുനിന്നും കണ്ണെടുക്കാന് ധൈര്യപ്പെടാതെ അവള് സഞ്ചി കൈയ്യിലെടുത്തു. അതിനുള്ളില് ഒരു മഞ്ഞ കവരിലായി പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു ചോറ് പാത്രം. അത് അവള് പുറത്തു എടുത്തപ്പോള് അയാള് കണ്ണുകളില് ഒരു തിളക്കത്തോടെ ഇടതു കൈ നീട്ടി. അവള് ഉറ്റു നോക്കിക്കൊണ്ട് പാത്രം അയാള്ക്ക് കൈമാറി.
“ഉം, പൊയ്ക്കോ. പക്ഷെ ഒരു കാര്യമുണ്ട്. വഴിയില് ആരോടും പറയരുത്.” അയാള് മുരളുന്ന മട്ടില് പറഞ്ഞു.
പെണ്കുട്ടി ഇല്ലെന്നു ശിരസ്സ് അനക്കി. പിന്നെ അവള് പതുക്കെ നടന്നു തുടങ്ങി. അയാള് മുല്പ്പടര്പ്പിന് അപ്പുറത്തേക്ക് ധൃതിയില് നീങ്ങി. മഴ തുടര്ന്നു.
ഉണക്കമീന് കറിയോഴിച്ച ചോറ് തിന്നു തീരാരായപ്പോഴാണ് ആരോ തന്നെ ശ്രദ്ടിക്കുന്നുന്ദ് എന്ന് കവര്ച്ചക്കാരന് ഒരു ഞെട്ടലോടെ അറിഞ്ഞത്. കൌശല ശാലിയായ വന്യ മൃഗത്തെ പോലെ അയാള് പിന്നിലേക്ക് പതുങ്ങി.
“ഞാനാ.” പെണ്കുട്ടി ഒരു മുള്പ്പടര്പ്പിന്റെ അരുകില് നിന്നു പറഞ്ഞു. വായിലിട്ട ചോറ് ചവക്കാന് ആവാതെ ഒട്ടൊരു നിശബ്ദതയില് അയാള് അവളെ നോക്കി .
“ചോറ് പാത്രത്തിനാ. അത് കൊണ്ട് പോയില്ലെങ്കില് തല്ലു കിട്ടും. എനിക്ക് ” പെണ്കുട്ടി പറഞ്ഞു
അയാള് കുറച്ചു നേരത്തേക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സന്ദിഗദ്ധതയില് ആയി. അതിന്റെ ഒടുവില് അയാള് പാത്രം അവള്ക്ക് നീട്ടി.
അത് കയ്യില് വാങ്ങി നേര്ത്ത ഒരു ചിരിയോടെ അവള് ചോദിച്ചു:
“ഇത്ര കൊറച്ചു ചോറ് തിന്നാല് വയറു നിറയോ?”
അയാള് അങ്ങനെ ഒരു ചോദ്യം അപ്രതീക്ഷിതം ആണെന്ന മട്ടില് കണ്ണിമയ്ക്കാതെ അവളെ നോക്കി…അയാളുടെ ഉള്ളില് നിന്നു അതി ദീനമായ ഒരു ശബ്ദം ഉയര്ന്നു. അയാള് ഇരു കൈകളും ശിരസ്സില് ചേര്ത്ത് തിരിഞ്ഞോടി തോരാ മഴയില് എങ്ങോ മറഞ്ഞു..

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!