Breaking News

“അമ്മ മലയാളത്തെ” ആദരിച്ചുകൊണ്ട്‌ അധ്യായന വർഷത്തിലെ ആദ്യ ദിനം.

unnikrishan
മറ്റത്തൂര്‍ :  ശ്രേഷ്ഠ മലയാള പദവി ലഭിച്ച മലയാള ഭാഷയ്ക്ക്‌ അധ്യായന വര്‍ഷത്തിലെ  ആദ്യ ദിനത്തില്‍ മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്കൂളിന്‍റെ  ആദരവ് . പ്രവേശനോത്സവത്തിന്‍റെ  ഭാഗമായി സ്കൂളില്‍ നടന്ന സാംസ്കാരിക പൊതുയോഗം യുവ സാഹിത്യകാരന്‍ വിജേഷ് എടക്കുന്നി ഉദ്ഘാടനം ചെയ്തു .

“മലയാളം എന്‍റെ നാട്” എന്ന ആശയത്തെ ആസ്പദമാക്കി നടന്ന സമൂഹ ചിത്രരചനക്ക്  ബട്ടര്‍ഫ്ലയ്സ് ആര്‍ട്സ് ഫൌണ്ടേഷന്‍ സെക്രടറിയും സ്കൂളിലെ  പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഡോ .ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ നേതൃത്വം നല്‍കി . സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ കലാകാരന്മാര്‍ കേരളത്തിന്‍റെ പ്രകൃതി ഭംഗിയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ചിത്രങ്ങള്‍ ഒരു കാനവാസില്‍ വരച്ചാണ് പുതിയ വിദ്യാര്‍ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത് .

പി .ടി .എ പ്രസിഡന്റ്‌  ടി .ഡി . സഹജന്‍ അധ്യക്ഷനായിരുന്നു . ഹെഡ്മിട്രസ്സ് എം . മഞ്ജുള , ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ജയ്മോന്‍ തക്കോല്‍ക്കാരന്‍ , വാര്‍ഡ്‌ മെമ്പര്‍ മേരി മാത്യു തോട്ട്യാന്‍ , പ്രവീണ്‍ എം കുമാര്‍ , വി .എച്ച് . മായ  എന്നിവര്‍ പ്രസംഗിച്ചു .

നാട്ടിലെ കലാകാരന്മാര്‍ ഒത്തുചേര്‍ന്നു … പുതു തലമുറയെ സ്വീകരിക്കാന്‍ … !

aneeshനാടിന്‍റെ പ്രിയപ്പെട്ട കലാകാരന്മാര്‍ അവരുടെ പഴയ വിദ്യാലയത്തില്‍ ഒത്തു ചേര്‍ന്നു .  ഓര്‍മ്മകളുടെ കാനവാസില്‍ നൂറു നൂറു ചിത്രങ്ങളുമായാണ് അവര്‍ അവരുടെ പ്രിയപ്പെട്ട വിദ്യാലയത്തിലെത്തിയത്  .മറ്റത്തൂര്‍ ശ്രീ കൃഷ്ണാ ഹൈ സ്കൂളില്‍  പ്രവേശനോല്‍സവത്തിനോടനുബന്ധിച്ച്  തയ്യാറാക്കിയ കൂറ്റന്‍ കാനവാസില്‍ കറുത്ത മഷി കൊണ്ട് ചിത്രങ്ങള്‍ വരക്കുമ്പോള്‍ പുറത്ത്  മഴയും മനസ്സില്‍ ഒരു മഴവില്ലുമുണ്ടായിരുന്നു . ആയിരത്തി അറുനൂറില്‍ അധികം  കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ സമൂഹ ചിത്രരചന കാണാന്‍ സ്കൂളിലെ നാനൂറു പുത്തന്‍  കൂട്ടുകാരും   അത്ര തന്നെ രക്ഷകര്‍ത്താക്കളും ഉണ്ടായിരുന്നു .

rajan-illathu
ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ച മലയാള ഭാഷയെ ആദരിക്കുന്ന ചടങ്ങ് കൂടിയാണ് എന്നറിഞ്ഞ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ നിമിഷ നേരം കൊണ്ട് തീര്‍ത്ത ഗ്രാമീണ സൌന്ദര്യത്തിന്‍റെ മറ്റൊരു പകര്‍പ്പായിരുന്നു സ്കൂളിലെ സ്പെഷ്യല്‍ ആര്‍ട്സ് ട്രെയിനറും ജന്മഭൂമി പത്രത്തിലെ കാര്‍ട്ടൂണിസ്റ്റുമായ ഗോപികൃഷ്ണന്‍ വരച്ചത് .

mudra-radhakrishanഅതിരപ്പിള്ളി വെള്ളചാട്ടത്തിലൂടെ പ്രകൃതിയെയും മലയാളത്തിനെയും സംരക്ഷിക്കാന്‍ ഓര്‍മ്മിപ്പിച്ച ഗ്രാഫിക്സിലെ  രാജന്‍ ഇല്ലത്തുപറമ്പിലും , പുള്ളിക്കുടയുമായി പള്ളിക്കൂടത്തില്‍ പോകുന്ന കൊച്ചു കൂട്ടുകാരിയിലൂടെയും  ഒപ്പം കഥകളിയിലൂടെയും രാധാകൃഷ്ണന്‍ തന്‍റെ മുദ്ര പതിപ്പിച്ചപ്പോള്‍ സുകു എ .സി യും റിയാസ് മൂന്നുമുറിയും അര്‍ജുന്‍ എം എസും കൂട്ടുപിടിച്ചത് പ്രകൃതിയെ തന്നെയായിരുന്നു . കഴിഞ്ഞ വര്ഷം മികച്ച വിജയം നേടി വിദ്യാലയത്തോട് വിട പറഞ്ഞ പാര്‍ഥിപന്‍ നമ്മുടെ കൊച്ചു കേരളം വരച്ചു .  ഗുരുകുല വിദ്യാഭ്യാസതിന്‍റെ സൗന്ദര്യം രാജേഷ്‌ ഒമ്പതിങ്ങല്‍ വരച്ച ചിത്രത്തില്‍ പ്രതിഫലിച്ചപ്പോള്‍ അനീഷ്‌ ചുങ്കാലിന്‍റെ  മനസ്സിലും കാനവാസിലും ഉത്സവമേളമായിരുന്നു.

gopikrishanപൂര്‍വ വിദ്യാര്‍ഥികളുടെ ഊഴം കഴിഞ്ഞപ്പോള്‍ പത്താം ക്ലാസ്സുകാരി പെനിന പോള്‍ ഒരു പുസ്തകത്തിനു മുന്‍പില്‍ ഒരുമിച്ചിരുന്നു പഠിക്കുന്ന കൂട്ടുകാരുടെ ചിത്രത്തോടെ ആ കാനവാസ് പൂര്‍ത്തിയാക്കി .  ശ്രീ കൃഷ്ണാ ഹൈ സ്കൂളിനെ സ്നേഹിക്കുന്ന കലാകാരന്മാര്‍ പല കരങ്ങള്‍ കൊണ്ടും പല ബ്രഷുകള്‍ കൊണ്ടും  ഒരുക്കിയ ആ മനോഹര ചിത്രത്തിനും ഒരേ മനസ്സായിരുന്നു …

റിപ്പോര്‍ട്ട്‌ : പ്രവീണ്‍ മാഷ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!