Breaking News

വില നിയന്ത്രിക്കാൻ ആളില്ല : ജനജീവിതം ദുസ്സഹം.

dsc_05462ഭരണപക്ഷവും പ്രതിപക്ഷവും ഉള്ളി പൊളിച്ചപോലുള്ള രാഷ്‌ട്രീയ കോലാഹലങ്ങളിൽ മദിക്കുമ്പോൾ ജനങ്ങൾ പലവ്യഞ്ജനവും പച്ചക്കറിയും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ കുത്തനേയുള്ള വിലക്കയറ്റത്തിൽ പൊരിയുകയാണ്. നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ മൊത്ത വിപണിയിലും ചില്ലറ വിപണിയിലും എല്ലാത്തിനും തോന്നിയ വിലയാണ്. സ്‌കൂൾ തുറന്നതോടെ കുട്ടികൾക്കായി നല്ലൊരു തുക ചിലവഴിച്ച സാധരാണക്കാരന് വിലക്കയറ്റം മൂലം കഞ്ഞി വയ്‌ക്കാൻ കടം വാങ്ങേണ്ട സ്ഥിതിയായി.

അരിവില അൻപതും കടന്നു. ഉള്ളിവില കണ്ണ് നീറ്റി നൂറിലേക്ക്. 60 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 220 രൂപയായി! മല്ലിയില 35 ൽ നിന്ന് നൂറിലെത്തി. 30 രൂപയിൽ താഴെയായിരുന്ന കുത്തരിക്ക് 44 രൂപയായി. ബ്രാന്റഡ് അരിക്ക് 52 രൂപ. ചെറിയ ഉളളിക്ക് ചിലയിടത്ത് 105 വരെയായി. മുളകും 100 കടന്നു. 60 രൂപയായിരുന്ന ചെറുപയറിന് 80 രൂപ. പച്ചക്കറി വിലയും കുതിച്ചുയർന്നു.

മൊത്ത വിപണിയിലെ വിലക്കയറ്റത്തിന്റെ ഇരട്ടിയാണ് ചില്ലറ വിപണിയിൽ. ഒരേ സാധനത്തിന് പല കടകളിലും പല വിലയാണ്. ഈ കടും കൊള്ള നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ ഉറക്കത്തിലാണ്. വിലക്കയറ്റത്തിനെതിരെ ഭരണക്കാർക്ക് പരാതിയില്ല. പ്രതിപക്ഷത്തിന് പ്രതിഷേധമില്ല. യുവജന സംഘടനകൾക്കും ഒരു കൂസലുമില്ല.

ആന്ധ്റയിൽ കൊയ്‌ത്ത് തുടങ്ങിയതോടെ അരി വില കുറയേണ്ടതാണ്. എന്നാൽ കുറഞ്ഞ വിലയ്‌ക്ക് അരി വാങ്ങി കൂടിയ വിലയ്‌ക്കു വിൽക്കാനാണ് തന്ത്രം. ആന്ധ്ര അരി എത്തിക്കാൻ അധികൃതർ നടപടിയെടുത്തിട്ടുമില്ല. അവശ്യ സാധനങ്ങൾ സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റുകൾ വഴി ന്യായവിലയ്‌ക്ക് ലഭ്യമാക്കുന്നുവെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും മിക്ക ഔട്ട് ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ഇല്ല.

തമിഴ്‌നാട്ടിലെയും കർണ്ണാടകത്തിലെയും വിപണികളിൽ പച്ചക്കറി കുറഞ്ഞെന്ന് പറഞ്ഞാണ് കേരളത്തിലെ വ്യാപാരികൾ അമിതവില ഈടാക്കുന്നത്. എന്നാൽ ഇവിടത്തെ കടകളിൽ എല്ലാ സാധനങ്ങളും ലഭ്യമാണ്. ഇല്ലാത്ത ക്ഷാമത്തിന്റെ പേരിൽ ഇടനിലക്കാർ വില കൂട്ടുന്നതാണ് പച്ചക്കറി വില കുതിക്കാൻ കാരണം..

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!