കൊടകര : കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ജൂണ്‍ 19ന് നടക്കും. രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, പ്രസാദഊട്ട് എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.