Breaking News

മറ്റത്തൂര്‍കുന്നില്‍ 2 ലക്ഷംരൂപയുടെ ലഹരി ഉത്‌പന്നങ്ങള്‍ പിടിച്ചെടുത്തു;കടയുടമ അറസ്റ്റില്‍

Hansകൊടകര : മറ്റത്തൂര്‍കുന്നിലെ പലചരക്കുകടയില്‍ നിന്ന്‌ വില്‍പ്പനക്കായി സൂക്ഷിച്ച 2 ലക്ഷം രൂപയോളം വില വരുന്ന പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി. കടയുടമ മറ്റത്തൂര്‍കുന്ന്‌ കാട്ടിക്കുളം വീട്ടില്‍ ജയന്‍(42)നെ പോലീസ്‌ അറസ്റ്റുചെയ്‌തു.മറ്റത്തൂര്‍കുന്നില്‍നിന്നും കാവനാട്ടേക്കുള്ള വഴിയിലെ ജി.പി.എസ്‌ സ്റ്റോഴ്‌സ്‌ എന്ന ഇയാളുടെ പലചരക്കുകടയുടെ മുകളിലെ നിലയിലാണ്‌ ചാക്കുകളിലായി ഹാന്‍സ്‌, ബോംബെ മുതലായ വില്‍പ്പന നിരോധിച്ച ലഹരിവസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്‌. കടയിലെ ചില്ലറവില്‍പ്പന കൂടാതെ കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ കടക്കാര്‍ക്കും ഇവ വിതരണം ചെയ്‌തിരുന്നതായി അറസ്റ്റിലായ ജയന്‍ പോലീസിനോടു പറഞ്ഞു. 3 രൂപ മാത്രം വിലവരുന്ന ഹാന്‍സ്‌,ബോംബെ എന്നിവയുടെ പാക്കറ്റ്‌ 30 രൂപയോളം വിലയ്‌ക്കാണ്‌ വില്‍പ്പന നടത്തിയിരുന്നത്‌. ഹാന്‍സിന്റെ 4530 പാക്കറ്റും ബോംബെയുടെ 120 പാക്കറ്റും ഇവിടെ നിന്നും കണ്ടെടുത്തു.

തൃശൂരിലെ ഏജന്റുവഴിയാണ്‌ ലഹരിവസ്‌തുക്കള്‍ ഇയാള്‍ കൊണ്ടുവന്നിരുന്നത്‌. ഇന്ന് രാവിലെ 10 മണിയോടെയാണ്‌ തൃശൂര്‍ എസ്‌.പി ക്കു കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന്‌ കൊടകര സി.ഐ.കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മററത്തൂര്‍കുന്നിലെകടയില്‍ പരിശോധന നടത്തിയത്‌.30 ചെറിയപാക്കറ്റുകള്‍ വീതം കൊള്ളുന്ന ബോക്‌സുകളിലായും മാലകളായും ഇവിടെ ചാക്കുകളില്‍ സൂക്ഷിച്ചിരിക്കയായിരുന്നു.

വര്‍ണപ്പാക്കറ്റുകളിലെ ലഹരിവസ്‌തുക്കള്‍ വിറ്റഴിച്ചത്‌ പലചരക്കിന്റെ മറവില്‍

കൊടകര : മലയോരഗ്രാമമായ മറ്റത്തൂരിലെ ഒരു സാധാരണ പലചരക്കുകടയില്‍ നിന്നാണ്‌ ഇന്ന് ലക്ഷക്കണക്കിഌ രൂപ വിലവരുന്ന ലഹരി ഉത്‌പന്നങ്ങള്‍ പിടികൂടിയത്‌. പലചരക്കു ഉത്‌പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന്റെ മറവിലാണ്‌ മഌഷ്യനെ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്ക്‌ കൊണ്ടുചെന്നെത്തിക്കുന്ന വര്‍ണക്കടലാസില്‍ പൊതിഞ്ഞ ലഹരിയുത്‌പന്നങ്ങള്‍ തകൃതിയായി വിറ്റഴിച്ചിരുന്നത്‌. വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഡ്രവര്‍മാരും ചുമട്ടുതൊഴിലാളികളും എന്നല്ല സമൂഹത്തിലെ വിവിധമേഖലകള്‍ കൈകാര്യചെയ്യുന്ന നിരവധിപേരാണ്‌ ഇവിടത്തെ പുകയിലവസ്‌തുക്കള്‍ തേടിയുളള നിത്യസന്ദര്‍ശകര്‍.

കൊടകര,മറ്റത്തൂര്‍, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തുകളില്‍ നിന്നും ഇവിടേക്ക്‌ ലഹരിയുത്‌പ്പന്നങ്ങള്‍ വാങ്ങാന്‍ നിരവധി പേരെത്താറുണ്ട്‌. കടയുടെ മുകളിലെ നിലയിലാണ്‌ ചാക്കുകളിലായി ഈ നിരോധിത പുകയില ഉത്‌പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.  നാട്ടുകാരായ ലഹരി ഉപഭോക്താക്കളെക്കൂടാതെ അന്യസംസ്ഥാനത്തൊഴിലാളികളും കൊടകര മേഖലയില്‍ ധാരാളം താമസിക്കുന്നത്‌ ലഹരിവസ്‌തുക്കളുടെ വില്‍പ്പന കൂടുതല്‍ ഉഷാറാക്കി. കഴിഞ്ഞ കുറേക്കാലമായി ഇവയുടെ വില്‍പ്പനയില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പല കച്ചവടക്കാരും ഇവ വില്‍ക്കാതിരുന്നത്‌ ഇവയ്‌ക്കു അടിമയായവരെ മറ്റത്തൂരിലേക്കാകര്‍ഷിച്ചു. മാത്രമല്ല ചില സ്ഥിരം ഉപഭോക്താക്കളും മറ്റത്തൂരിലെ കടയില്‍ ലഹരി വസ്‌തുക്കള്‍ വാങ്ങാന്‍ എത്തിയിരുന്നു.

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!