കൊടകര: എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയനില്‍ ശ്രീനാരായണ എംപ്ലോയീസ് ഫോറം രൂപീകരിച്ചു. കൊടകര യൂണിയന് ഹാളില്‍ ചേര്‍ന്ന യോഗം യൂണിയന് പ്രസിഡന്റ് ഗോപി കുണ്ടനി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.ആര്. ഉല്ലാസ് (പ്രസിഡന്റ്), കെ.ആര്. ആംസണ്‍ (വൈസ് പ്രസിഡന്റ്), കെ.വി. ശശീധരന് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.