Breaking News

വൈദ്യുതിക്കാല്‍ രക്ഷകനായി;വന്‍ദുരന്തം ഒഴിവായി

Kodakara_KSRTC_Busകൊടകര : സര്‍വീസ്‌ റോഡരികിലെ ഇലക്‌ട്രിക്‌ പോസ്റ്റ്‌ രക്ഷകനായതോടെ വന്‍ദുരന്തം ഒഴിവായി. കൊടകര മേല്‍പ്പാലത്തിഌചുവടെ സര്‍വീസ്‌റോഡിലാണ്‌ ഇന്നലെ വൈകീട്ട്‌ 6 മണിയോടെ കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ ഇലക്‌ട്രിക്‌ പോസറ്റിലിടിച്ച്‌ ചെരിഞ്ഞുനിന്നത്‌. എറണാകുളത്തുനിന്നും തൃശൂര്‍ക്ക്‌ വരികയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ഫാസ്റ്റ്‌ പാസഞ്ചര്‍ എതിരേ വന്ന ബൈക്കുയാത്രക്കാരനെ രക്ഷിക്കാഌള്ള ശ്രമത്തിനിടെ പാതയോരത്തേക്ക്‌ ചരിയുകയും വൈദ്യുതിക്കാലില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു.

പോസ്റ്റില്‍ ഇടിച്ചുനിന്നില്ലായിരുന്നെങ്കില്‍ സമീപത്തെ ചില്ലുകൊണ്ടു മുന്‍ഭാഗം മറച്ച കോച്ചക്കാടന്‍ ഡേവീസിന്റെ വീടിന്‍മേലോ സമീപത്തെ ഗര്‍ത്തത്തിലേക്കോ മറിഞ്ഞ്‌ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. ബസ്സില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നുബസ്സിടിച്ചതോടെ ഇലക്‌ട്രിക്‌ പോസ്‌റ്റ്‌ ഇരുനിലവീടിന്റെ സമീപത്തേക്കു ചെരിഞ്ഞു. കൊടകര പോലീസും നാട്ടുകാരും ക്രയിന്‍ ഉപയോഗിച്ച്‌ ബസ്സ്‌ നീക്കി.ആര്‍ക്കും പരിക്കില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!