Breaking News

കേരളത്തില്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും – മന്ത്രി അബ്‌ദുറബ്ബ്‌

Sahrdaya Picture2

സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജിലെ ഡെസിനീയല്‍ ബ്ലോക്ക്‌ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി. കെ. അബ്‌ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

കൊടകര: കേരളത്തിലെ എഞ്ചിനീയറിംഗ്‌ കോളേജുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്‌ദുറബ്ബ്‌ പറഞ്ഞു. കൊടകര സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജില്‍ ദശവത്സരാഘോഷത്തിന്റെ ഭാഗമായി പണിതിര്‍ത്ത ഡെസിനീയല്‍ ബ്ലോക്ക്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്‌ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാഌള്ള ബില്ല്‌ മന്ത്രിസഭയുടെ പരിഗണനയിലാണ്‌. എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനായാണ്‌ സര്‍ക്കാര്‍ കൂടുതല്‍ എം. ടെക്‌ കോഴ്‌സുകള്‍ അഌവദിച്ചതെന്ന്‌ മന്ത്രി കൂട്ടിചേര്‍ത്തു. ഇലക്‌ട്രാണിക്‌സ്‌, ബയോടെക്‌നോളജി ബ്രാഞ്ചുകളില്‍ പുതുതായി തുടങ്ങുന്ന എം. ടെക്‌ കോഴ്‌സുകള്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്പ്‌ റവ. ഡോ. സൂസാ പാക്യം ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ബിഷപ്പ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷനായിരുന്നു.

പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്‌ഘാടനം ബിഷപ്പ്‌ മാര്‍ ജയിംസ്‌ പഴയാറ്റില്‍ നിര്‍വഹിച്ചു. ജല മാലിന്യ സംസ്‌ക്കരണ യൂണിറ്റ്‌ ബി. ഡി. ദേവസി എം. എല്‍. എ. ഉദ്‌ഘാടനം ചെയ്‌തു. വികാരി ജനറാല്‍ മോണ്‍. ജോസ്‌ ഡി. ഇരിമ്പന്‍, മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ഡയറക്‌ടര്‍ പ്രാഫ. കെ. ടി. ജോസഫ്‌, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, ഫിനാന്‍സ്‌ ഓഫീസര്‍ റവ. ഫാ. തോമസ്‌ വെളക്കനാടന്‍, പി.ടി.എ. മെമ്പര്‍ ഡോ. ബെഞ്ചമിന്‍, കോളേജ്‌ വൈസ്‌ ചെയര്‍പേഴ്‌സണ്‍ സ്വാതി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ സ്വാഗതവും. പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ്‌ വളവി നന്ദിയും പറഞ്ഞു.

Sahrdaya Picture1

 സഹൃദയയിലെ എം. ടെക്‌ കോഴ്‌സുകള്‍ ആര്‍ച്ച്‌ ബിഷപ്പ്‌ റവ. ഡോ. സൂസാ പാക്യം ഉദ്‌ഘാടനം ചെയ്യുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!