Breaking News

കൊടകര ഫാര്‍മേഴ്‌സ്‌ ബാങ്ക്‌ ഭരണസമിതി പിരിച്ചുവിട്ടു;അഡിമിനിസ്‌ട്രറ്റര്‍ ഭരണമേറ്റു.

CPM Jathaകൊടകര: കൊടകര ഫാര്‍മേഴ്‌സ്‌ സഹകരണ ബാങ്കിലെ 5 ഡയറക്‌ടര്‍ബോര്‍ഡ്‌ അംഗങ്ങള്‍ രാജിവച്ചതിനെത്തുടര്‍ന്ന്‌ ഭൂരിപക്ഷം നഷ്‌ടപ്പെട്ട ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ ജോയ്‌ന്റ്‌ റജിസ്‌ട്രാറുടെ നിര്‍ദേശപ്രകാരം അഡ്‌മിനിസ്‌ട്രറ്റര്‍ ബാങ്കിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.ഭരണസമിതി പിരിച്ചുവിടാന്‍ അഡ്‌മിനിസ്‌ട്രറ്റര്‍ എത്തിയപ്പോള്‍ ബാങ്കില്‍ സി.പി.എം അംഗങ്ങള്‍ ബഹളം വച്ചതിനേത്തുടര്‍ന്ന്‌ സി.ഐ സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി.

സഹകരണ നിയമങ്ങളേയും ചട്ടങ്ങളേയും അവഗണിച്ച്‌ പത്തംഗ ഭരണസമിതിയിലെ കേവലം അഞ്ച്‌ സി.പി.എം. അംഗങ്ങള്‍ മാത്രം ചേര്‍ന്ന്‌ ബാങ്കിലേക്ക്‌ 3 പ്യൂണ്‍,1 അറ്റന്റര്‍,1 വാച്ച്‌മാന്‍ എന്നീ തസ്‌തികകളിലേക്ക്‌ നിയമനങ്ങള്‍ നടത്തിയതില്‍ പ്രതിഷേധിച്ച്‌ ഡയറക്‌ടര്‍ബോര്‍ഡിലെ യു.ഡി.എഫ്‌. അംഗങ്ങളായ കെ.പി. ശ്രീധരപിഷാരടി, വി.ഒ. ദേവസി വടക്കേത്തല, ടി. കൃഷ്‌ണന്‍കുട്ടിനായര്‍, ജോയ്‌ കുയിലാടന്‍ എന്നിവരും എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ കെ.പ്രസാദും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.ഇനി 8 മാസക്കാലം ഭരണം നടത്തുക അഡ്‌മിനിസ്‌ട്രറ്ററാകും.

പ്രതിഷേധ പ്രകടനം നടത്തി

കൊടകര : ഫാര്‍മേഴ്‌സ്‌ സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കൊടകര ടൊണില്‍ പ്രകടനം നടത്തി. പി.ആര്‍.പ്രസാദന്‍, പി.ജി.വാസുദേവന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!