Breaking News

വെള്ളച്ചാട്ടങ്ങള്‍ മനോഹരം; അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരിപ്രവാഹം.

Athirapillyഅതിരപ്പിള്ളി:മഴ കനത്ത് വെള്ളച്ചാട്ടങ്ങള്‍ മനോഹരമായതോടെ അതിരപ്പിള്ളിയിലേക്ക് സഞ്ചാരിപ്രവാഹം. വിദേശികളടക്കം നിരവധിപേരാണ് കനത്ത മഴയെയും അവഗണിച്ച് വിനോദ സഞ്ചാരമേഖലയിലെത്തുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് ഞായറാഴ്ച വിനോദ സഞ്ചാരമേഖലയിലെ പ്രവേശനഫീസിനത്തിലെ വരുമാനം.

നിറഞ്ഞ് പതഞ്ഞ് പളുങ്കുമുത്തുകള്‍ പോലെ പിയറിന്മേല്‍കൂടി വെള്ളം നിറഞ്ഞ് ഒഴുകി വരുന്ന തുമ്പൂര്‍മുഴി ഡാമും ആര്‍ത്തലച്ച് നീണ്ട പാറക്കെട്ടിലൂടെ വെള്ളം ചാടി പതഞ്ഞൊഴുകുന്ന അതിരപ്പിള്ളിയും മനസ്സില്‍ നിന്ന് മായാത്ത കാഴ്ചകളാണ്. ആനമല റോഡിന്റെ തൊട്ടരികില്‍ സ്ഥിതിചെയ്യുന്ന ഭീകര ഭാവത്തോടെയുള്ള ചാര്‍പ്പ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. റോഡില്‍ നിന്നാല്‍ തന്നെ പാറക്കെട്ടുകളില്‍ ആര്‍ത്തലച്ച് വരുന്ന വെള്ളത്തുള്ളികള്‍ സഞ്ചാരികളെ നനയ്ക്കും.

നീര്‍ത്തുള്ളികളുടെ തഴുകലിനായി ചാര്‍പ്പ പഴയ പാലത്തില്‍ സഞ്ചാരികളുടെ തിരക്കാണ്. ഇട്ട്യാനിയില്‍ നൂറടിയിലേറെ മുകളില്‍ നിന്ന് പുഴയിലേക്ക് വെള്ളം ചാടുന്നതും മായാത്ത കാഴ്ചയാണ്. അരക്കിലോമീറ്ററോളം ദൂരത്തില്‍ നിറഞ്ഞുകവിഞ്ഞ് പതഞ്ഞൊഴുകുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!