Breaking News

“മ്യൂസിക്‌ ഈസ്‌ മൈ പാഷൻ” പാവങ്ങള്‍ക്ക് സഹായം നല്കി.

2കോടാലി : മറ്റത്തൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ബിന്ദു ശിവദാസന്റെ അധ്യക്ഷതയിൽ “മ്യൂസിക്‌ ഈസ്‌ മൈ പാഷൻ” എന്ന സംഘടന സ്വരൂപിച്ച സംഖ്യ നിരാലംബരായ അംഗവൈകല്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തു. 50000 രൂപ വീതം മൂന്നു കുട്ടികൾക്ക് വിതരണം നടത്തി.

അപകടത്തിൽ കൈ നഷ്ട്ടപ്പെട്ട അതുല്യ എന്ന പെണ്‍കുട്ടിക്ക് പഞ്ചായത്ത് പ്രസിടെന്റും ജന്മനാ സംസാര കേൾവി ശേഷിയില്ലാത്ത മരിയ ചാലക്കുടിക്ക് ശ്രീമതി മേരി മാത്യുവും ശരീരഭാഗങ്ങൾ തളർന്ന മീനാക്ഷി കിഴക്കേ കോടാലിക്ക് വാർഡ്‌ മെമ്പർ ശ്രീ കെ.ആർ ഔസേപ്പും സംഖ്യകൾ വിതരണം നടത്തി. സ്റ്റാന്റ്ഇങ്ങ് കമ്മിറ്റി ചെയർമാൻമാരായ  ശ്രീമതി ഷീല തിലകൻ, വി.എസ് സുഭാഷ്‌, മ്യൂസിക്‌  ഈസ്‌ മൈ പാഷൻ മെംബേർസ് ആയ അനൂപ്‌ പി മേനോൻ, അർച്ചന മേനോൻ, ഷൈൻ കൈതാരത്ത്, ശ്രീനാഥ് , ഫാസ് പാഡി സെക്രട്ടറി വി.കെ കാസിം, മനുഷ്യാവകാശ പ്രവർത്തകനായ ഉസ്മാൻ ചാത്തൻചിറ  തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.[divider]Picture-019 10 1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!