Breaking News

കാറിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു .

കൊടകര:ദേശീയപാതയില്‍ കൊടകരയ്‌ക്കടുത്ത്‌ പെരിങ്ങാംകുളത്ത്‌ കാറിടിച്ച്‌ കാല്‍നടയാത്രക്കാരനായ യുവാവ്‌ മരിച്ചു.കൊടകര വെല്ലപ്പാടി ലക്ഷംവീട്‌കോളനിയില്‍ അഴകത്ത്‌ കൂടാരത്തില്‍ ഗോപി(38) ആണ്‌ മരിച്ചത്‌.ഇന്നലെ ഉച്ചക്ക്‌ 1 മണിയോടെയാണ്‌ അപകടം.ദേശീയപാത ക്രാസ്‌ചെയ്യുന്നതിനിടെ തൃശൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഗോപിയെ ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.അപകടത്തെത്തുടര്‍ന്ന്‌ നിര്‍ത്താതെപോയ കാര്‍ ചാലക്കുടിയില്‍ വച്ച്‌ പോലീസ്‌ പിടികൂടി.കൊടകര പോലീസ്‌ കേസെടുത്തു.ഗിരിജയാണ്‌ മരിച്ച ഗോപിയുടെ ഭാര്യ.മക്കള്‍:ഗോകുല്‍,ഗോപിക.സംസ്‌കാരം ഇന്ന്‌ രാവിലെ വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!