കൊടകര: പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ അഷ്ടബന്ധന നവീകരണകലശത്തോടഌബന്ധിച്ച് പുനഃപ്രതിഷ്ഠ നടന്നു. കലശത്തില്‍ രക്ഷ വിടര്‍ത്തി പൂജ,മുളപൂജ, പ്രാസാദ പ്രതിഷ്ഠ , പ്രതിഷ്ഠയ്ക്ക് പാണി, ജീവകലശം, നിദ്രാകലശം, കുംഭേശകലശം, ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കല്‍, പുന പ്രതിഷ്ഠ, കുംഭേശകലശാഭിഷേകം , തദനന്തര ക്രിയകള്‍, പ്രതിഷ്ഠാബലി, പ്രതിഷ്ഠാ ദക്ഷിണ എന്നിവ നടന്നു. വൈകീട്ട് ശ്രീകോവിലില്‍ ദീപസ്ഥാപനം,നിയമം, നിശ്ചയിക്കല്‍, നടയടയ്ക്കല്‍, ദീപാരാധന, മുളപൂജ, മണ്ഡപത്തില്‍ അത്താഴപൂജ എന്നിവ ഉണ്ടായി. ചടങ്ങുകള്‍ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി,ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി ഹരിദത്തന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹച്ചു.17 ന് രാവിലെയാണ് നടതുറപ്പ്.