ലോകഭൂപടദിനം എ.എല്‍.പി.എസ്. ആലത്തൂരില്‍ ലോകഭൂപടദിനം “”ഭൂമി അറിവ്” ദിനമായി ആഘോഷിച്ചു. ലോകഭൂപടദിനത്തോടഌബന്ധിച്ച് വിദ്യാലയത്തില്‍ കുട്ടികള്‍ക്കായി വിവിധതരത്തിലുള്ള മാപ്പുകള്‍, ഗ്ലോബുകള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തി. ഭൂപടങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന പുതുക്കാട് സ്വദേശി വഹാബ് ലോകഭൂപടം, ഇന്‍ഡ്യ, കേരള ഭൂപടങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. കുട്ടികള്‍ക്ക് ഭൂപടങ്ങള്‍ കാണുന്നതിഌം, വാങ്ങുന്നതിഌം അവസരം ഉണ്ടായിരുന്നു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനാധ്യാപിക എം.ഡി. ലീന, സി.ജി. അനൂപ്, എന്‍.എസ്. സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭൂപടവുമായി ബന്ധപ്പെട്ട് ഭൂഖണ്‌ഡങ്ങളെ സംബന്ധിച്ച ചോദ്യോത്തരപ്പയറ്റ് നടത്തി.