Breaking News

ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ടോള്‍നിരക്ക് വര്‍ധിപ്പിച്ചു….

കൊച്ചി: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്കില്‍ വര്‍ധന. കാറുകള്‍ ഒഴികെയുള്ള വാഹനങ്ങളുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ബസ്, ലോറി അടക്കമുള്ളവയുടെ ടോള്‍ പത്തു മുതല്‍ 40 രൂപവരെ വര്‍ധിപ്പിച്ചു. കാറുകളുടെ നിരക്ക് അഞ്ചുരൂപ കുറച്ചു. നിരക്കുവര്‍ധന അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു.

കാര്‍ , വാന്‍ , ജീപ്പ് എന്നിവയുടെ ഒരു വശത്തേക്കുള്ള ടോള്‍ ഇതോടെ 55 ല്‍നിന്ന് 50 ആയി കുറഞ്ഞു. ഇരുവശത്തേക്കുമുള്ള നിരക്ക് 85 ല്‍നിന്ന് 80 ആയി. മറ്റുവാഹനങ്ങളുടെ പുതിയ നിരക്ക് ഇവയാണ് (പഴയ നിരക്ക് ബ്രായ്ക്കറ്റില്‍ ).

ചെറു വാണിജ്യ വാഹനങ്ങള്‍ 105(95), ഇരുവശത്തേക്കും 155(145).
ട്രക്ക്/ ബസ് 210(195), ഇരുവശത്തേക്കും 315(290).
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ 335(310), ഇരുവശത്തേക്കും 505(465).

ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന പ്രതിഷേധസമരങ്ങളെ അവഗണിച്ചുകൊണ്ടാണ് ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചത്. പാലിയേക്കര ടോള്‍ ബൂത്തിലെ നിരക്ക് വളരെ കൂടുതലാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയസാമൂഹിക സംഘടനകളും നാട്ടുകാരും പ്രതിഷേധ സമരം നടത്തിവരികയാണ്. ഇതേത്തുടര്‍ന്ന് നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഇതിനിടയിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്‌കേന്ദ്ര ദേശീയ പാത അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!