Breaking News

കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളും ആഞ്ഞടിക്കുന്നു.

Kunjaliparaമറ്റത്തൂര്‍ :  കുഞ്ഞാലിപ്പാറയിലെ ക്വാറി പ്രശ്നം  പരിസ്ഥിതിയെ കാര്യമായി ബാധിക്കുന്നു എന്ന് മനസ്സിലാക്കിയ  കേരളത്തിലെ  മുഖ്യധാര ദൃശ്യമാധ്യമങ്ങള്‍ അത് ഏറ്റെടുത്തതായി കുഞ്ഞാലിപ്പാറ ജനകീയ സംരക്ഷണ സമിതി അറിയിച്ചു . അധികൃതരും ഭരണാധികാരികളും കണ്ടില്ലെന്നു നടിക്കുന്ന ഈ പ്രശ്നം ഏഷ്യാനെറ്റ് ന്യൂസ്‌  , ടി .സി.വി ന്യൂസ്‌ എന്നീ ചാനലുകളിലൂടെ ലോകത്തിനു കാണാന്‍ സാധിക്കും .

ജൂലൈ 26 വെള്ളിയാഴ്ച വൈകീട്ട് 7 30 നുള്ള ടി സി വി യുടെ ” മാറ്റൊലി” യില്‍ കുഞ്ഞാലിപ്പാറയിലെ ക്വാറി പ്രശ്നത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ഉണ്ടായിര്‍ക്കും . ഏഷ്യാനെറ്റ്‌ ന്യൂസിന്‍റെ ഏറ്റവും ജനകീയ പരിപാടിയായ ” കണ്ണാടി” യില്‍ ജൂലൈ  27 ശനിയാഴ്ച രാത്രി 10 മണിക്ക്  കുഞ്ഞാലിപ്പാറയെ കുറിച്ചുള്ള പരിപാടിയുണ്ടായിരിക്കുമെന്നും കുഞ്ഞാലിപ്പാറ ജനകീയ സംരക്ഷണ സമിതി അറിയിച്ചു .

കുഞ്ഞാലിപ്പാറ ക്വാറി പ്രശ്നം : നമ്മുടെ കൊടകര ഡോട്ട് കോം ഇതു വരെ റിപ്പോർട്ട്‌ ചെയ്ത വാർത്തകൾ വായികക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ..

1) കുഞ്ഞാലിപ്പാറ ഇല്ലാതാവുന്നു..ഭൂമി മാതാവേ ക്ഷമിക്കുക നീ.
2) കരിങ്കല്‍ ക്വാറികള്‍ക്ക്‌ അനുമതി നല്‍കില്ല.
3) പാറമട ലോബി സജീവം : കുന്നുകൾക്ക് മരണമണി.
4) ക്രഷര്‍യൂണീറ്റിനെതിരെ പ്രതിഷേധറാലിയും ധര്‍ണയും നടത്തി.
5 ) അമിതഭാരം:കുഞ്ഞാലിപ്പാറയില്‍ നാട്ടുകാര്‍ ലോറികള്‍ തടഞ്ഞു.

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!