Breaking News

300 ജി.ബി ഒപ്റ്റിക്കല്‍ ഡിസ്ക് നിര്‍മ്മിക്കാന്‍ സോണിയും പനാസോണികും ഒരുമിക്കുന്നു.

995434_496820163732689_1820887605_nജപ്പാനിലെ പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ സോണിയും പനാസോണികും ചേര്ന്ന് 300 ജി ബി സ്റ്റോറേജ് സൌകര്യമുള്ള ഒപ്റ്റിക്കല്‍ ഡിസ്ക് നിര്‍മ്മിക്കുന്നു. തിങ്കളാഴ്ചയാണ് ഇരു കമ്പനികുളും ഈ നെക്സ്റ്റ് ജനറേഷന്‍ ഡിസ്ക് പുറത്തിറക്കുന്ന വിവരം പ്രഖ്യാപിച്ചത്. 2015 അവസാനത്തോടെ ഇത് പുറത്തിറങ്ങും .

വീഡിയോ എച്ച് ഡി ആയതോടൊപ്പം തന്നെ വലിപ്പം കൂടിയ ഈ ഫയലുകള്‍ സൂക്ഷിച്ചു വെക്കാനുള്ള സ്ഥല പരിമിതി ഒരു പ്രശ്നമായിരുന്നു. എക്സറ്റേണല്‍ ഹാര്‍ഡ് ഡിസ്ക് വാങ്ങിയാണ് ഇത് ഒരു പരിധി വരെ പരിഹരിച്ചത്. ഇന്ന് വീഡിയോ പ്രൊഡക്ഷന്‍ ഇന്‍ഡസ് ട്രീസ്, മോഷന്‍ പിക്ചേര്‍സ്, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ രംഗത്തെ പോലെ തന്നെ ഇന്ന് ക്ളൌഡ് ഡാറ്റാ സെന്ററുകളിലും ഡാറ്റാ സുക്ഷിപ്പ് വലിയ പ്രശ്നം തന്നെയാണ്. 300 ജി.ബി. ഡിസ്ക് നിര്‍മ്മിക്കാനുള്ള സോണിയുടെയും പനാസോണികിന്റെയും സംയുക്ത ഉദ്യമം ഡാറ്റാ ഫയല്‍ സൂക്ഷിക്കല്‍ എളുപ്പവും സൌകര്യ പ്രദവുമാക്കും .

300 ജി.ബി സ്റ്റോറേജ് സൌകര്യത്തോടൊപ്പം കൂടുതല്‍ കാലം ഈടു നില്ക്കുന്നതിനാവശ്യമായ ഉറപ്പും ഈ ഡിസ്കിനുണ്ടാകുമെന്ന് കമ്പനികള്‍ അറിയിച്ചു. ഇന്ന് വിപണിയില്‍ ലഭ്യമായ 4.7 ജി.ബി. സ്റ്റോറേജുള്ള ഡി.വി.ഡി ഡിസ്കിനേയും 25 ജി.ബി. വണ്‍ ലയര്‍ ബ്ളുറേ ഡിസ്കിനേയും അപേക്ഷിച്ച് പ്രഫഷനല് സെറ്റിങ്സോടു കൂടിയാണ് ഈ സ്റ്റേറേജ് ഭീമനെ കമ്പനികള്‍ പുറത്തിറക്കാനിരിക്കുന്നത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!