Breaking News

കൊടകര സജിക്ക് സുവര്‍ണമുദ്ര സമര്‍പ്പണം ചിങ്ങം ഒന്നിന്(ഓഗസ്റ്റ്‌ 17).

IMG_1506 copyകൊടകര: മേളകലാസംഗിതസമിതിയുടെ യുവവാദ്യകലാകാരഌള്ള മേളകലാ സുവര്‍ണമുദ്രക്ക്‌ വാദ്യകലാകാരന്‍ കൊടകര സജി അര്‍ഹനായി.ഓഗസ്റ്റ്‌ 17 ന്‌ വൈകീട്ട്‌ 4 ന്‌ കൊടകര പൂനിലാര്‍ക്കാവ്‌ കാര്‍ത്തികഭജനമണ്‌ഡപത്തില്‍ നടക്കുന്ന സമിതിയുടെ മൂന്നാം വാര്‍ഷികസമ്മേളനത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍ നായര്‍ സുവര്‍ണമുദ്രസമര്‍പ്പണം നടത്തും.ചടങ്ങില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിക്കും.കാല്‍നൂറ്റാണ്ടായി വാദ്യരംഗത്തുള്ള സജി മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനാണ്‌.തൃപ്പേക്കുളം ഉണ്ണിമാരാരാണ്‌ ഗുരുനാഥന്‍. തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളം,ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രാത്സവം, ആറാട്ടുപുഴ, പെരുവനംപൂരങ്ങള്‍,എടക്കുന്നി വിളക്ക്‌,നെന്‍മാറ വേല തുടങ്ങി കേരളത്തിലെ പേരുകേട്ട പൂരങ്ങള്‍ക്കെല്ലാം മേളരംഗത്തെ വലംതലനിരയില്‍ ഈ യുവകലാകാരന്‍ സജീവസാന്നിധ്യമാണ്‌.2009 ലെ പറവൂര്‍ തൃക്കപുരം കാവില്‍ വിജയന്‍മാരാര്‍സ്‌മാരക സുവര്‍ണമുദ്രയും സജിക്ക്‌ ലഭിച്ചിരുന്നു.കൊടകര കിഴുമലവീട്ടില്‍ പരേതനായ രാമന്‍നായരുടേയും തെക്കേടത്ത്‌ കാര്‍ത്ത്യായനി അമ്മയുടേയും മകനാണ്‌. ഭാര്യ:ജ്യോതി. മക്കള്‍: ശ്രീരാഗ്‌, ശ്രുതി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!