കൊടകര: വീട്ടില്‍ ഒറ്റക്കുതാമസിക്കുന്ന യുവാവിന്റെ മൃതദേഹം വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണററില്‍ അഴുകിയ നിലയില്‍ കണ്ടെത്തി.തേശ്ശേരി താഴേക്കാടന്വീട്ടില് ജോര്‍ജിന്റെ മകന് ബെന്നി(43)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചമുതല്‍ ഇയാളെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. ഫയര്‍ഫോഴ്സെത്തി മൃതദേഹം കരയ്ക്കുകയറ്റി. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.