Breaking News

സൗജന്യറേഷന്‍ അഌവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ കനത്ത മഴമൂലം പൂര്‍ണ്ണമായി വെള്ളം കയറിയ പന്തല്ലൂര്‍, നെല്ലായി വാര്‍ഡില്‍പ്പെട്ട നൂറോളം കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി റേഷന്‍ അഌവദിക്കണമെന്ന്‌ സംയുക്ത വാര്‍ഡ്‌ കോണ്‍ഗ്രസ്സ്‌ യോഗം ആവശ്യപ്പെട്ടു. ദുരിത ബാധിതര്‍ക്കായി പന്തല്ലൂര്‍ ജനത അപ്പര്‍ പ്രമറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. പ്രസാദ്‌, വില്ലേജ്‌ ഓഫീസര്‍ എം.എന്‍. രാമചന്ദ്രന്‍ എന്നിവര്‍ ക്യാമ്പ്‌ സന്ദര്‍ശിച്ചു. പഞ്ചായത്ത്‌ മെമ്പര്‍മാരായ എ.കെ.പ്രഭാകരന്‍, ശശികല നാരായണന്‍, കെ.കെ.രാജന്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍, പോള്‍സണ്‍ ചേന്ദമംഗലത്ത്‌ എന്നിവര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!