Breaking News

ജയമോഹനും മധുപാലും വീണ്ടും; ഇക്കുറി നായകന്‍ മോഹന്‍ലാല്‍ തന്നെ.

400x400_IMAGE23214558ഒഴിമുറി എന്ന സിനിമ കണ്ടവര്‍ക്ക് ഒരു സംശയവും ഉണ്ടാവില്ല മധുപാല്‍ എന്ന സിനിമാക്കാരന്റെ പ്രതിഭയെക്കുറിച്ച്‌. അത് മനസ്സിലാക്കിയാവും സാക്ഷാല്‍ മോഹന്‍ലാല്‍ മധുപാലിന് അടുത്ത ഡേറ്റ് നല്കിയത്. ചിത്രത്തിന്റെ പേരോ മറ്റു കാര്യങ്ങളോ പുറത്ത് വന്നിട്ടില്ല. കാശ്മീരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ പിന്നീട് സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ച മധുപാലിന്റെ യഥാര്‍ത്ഥ പ്രതിഭ തലപ്പാവ് എന്ന ചിത്രത്തിലൂടെയും എല്ലാവരും തിരിച്ചറിഞ്ഞതാണ്. തലപ്പാവിന് പിന്നാലെയെത്തിയ ഒഴിമുറിയിലൂടെ മധുപാല്‍ വീണ്ടും തന്റെ സംവിധായക മികവ് തെളിയിച്ചു. രണ്ടു ചിത്രങ്ങള്‍ക്കും പുരസ്കാരങ്ങളും പ്രശംസകളും ഏറെ ലഭിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് മധുപാല്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള മോഹന്‍ലാലിനെ കണ്ട് മധുപാല്‍ സിനിമയ്ക്കുള്ള ഡേറ്റ് സ്വന്തമാക്കിയെന്നാണ് അറിയുന്നത്. ഡേറ്റ് ലഭിച്ചതോടെ മധുപാല്‍ മറ്റു ജോലികളിലേക്ക് മുഴുകാന്‍ പോവുകയാണ്. തമിഴ് മലയാളം എഴുത്തുകാരന്‍ ജയമോഹനാണ് ഈ സിനിമയുടെ രചന

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!