കൊടകര: കനകമലയില്‍ ഭാര്യാപിതാവിനെ കോടാലികൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ഗൃഹനാഥന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. കനകമല പഴശ്ശിനഗര്‍ കള്ളിയത്തുപറമ്പില്‍ അന്തോണി(56)യാണ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. മകളുടെ ഭര്‍ത്താവായ കനകമല വെളിയന്‍വീട്ടില്‍ ജിനു(33)വിനെ കൊടകര സിഐ കെ. സുമേഷ് അറസ്റ്റ് ചെയ്തു. അന്തോണിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
ജിനുവിന്റെ ഭാര്യയ്ക്ക് അവകാശമായി നല്‍കിയ പറമ്പിലെ തേക്കുമരം മുറിച്ചതു സംബന്ധിച്ച് അന്തോണിയും ജിനുവും തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയും ജിനു കോടാലിയെടുത്ത് അന്തോണിയെ ആക്രമിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. അന്തോണിയുടെ വലതുകാല്‍ ഒടിഞ്ഞുതൂങ്ങി. വാരിയെല്ലിനും അടിവയറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
കടപ്പാട് : മാതൃഭൂമി