Breaking News

ആളൂരിലെ കൂട്ടമരണം :ഭര്‍ത്താവും അമ്മായിയമ്മയും അറസ്‌ററില്‍

Aaloor Prathiകൊടകര : ആളൂരില്‍ വീടിനകത്ത്‌ യുവതിയും 3 മക്കളും കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച സിന്ധുവിന്റെ ഭര്‍ത്താവ്‌ ഷാബു(38), ഷാബുവിന്റെ അമ്മ വള്ളിയമ്മ(58) എന്നിവരെ കൊടകര പോലീസ്‌ അറസ്റ്റുചെയ്‌തു. മരിച്ച സിന്ധുവിനെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയും ആത്മഹത്യാപ്രരണാക്കുറ്റവും ചുമത്തിയാണ്‌ ഇവരെ അറസ്റ്റുചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട്‌ തിങ്കളാഴ്‌ച രാവിലേമുതല്‍ വള്ളിയമ്മയെ പോലീസ്‌ ചോദ്യം ചെയ്‌തുവരുകയായിരുന്നു. തിങ്കളാഴ്‌ച വൈകീട്ട്‌ 5 മണിയോടെയായിരുന്നു അറസ്റ്റ്‌. പ്രതികളെ ചൊവ്വാഴ്‌ച രാവിലെ കോടതിയില്‍ ഹാജരാക്കും. ആളൂര്‍ ആര്‍.എം.എച്ച്‌. എസ്‌ സ്‌കൂളിഌസമീപം കോര്‍പ്പുള്ളിവീട്ടില്‍ ഷാബുവിന്റെ ഭാര്യ സിന്ധു(30), മക്കളായ പ്രീന(5), അതുല്‍കൃഷ്‌ണ(2), ഗോപു(3 മാസം) എന്നിവരെയാണ്‌ ഞായറാഴ്‌ച ഉച്ചതിരിഞ്ഞ്‌ 2 മണിയോടെയാണ്‌ വീടിന്റെ മുന്‍വശത്തെ മുറിക്കകത്ത്‌ തീപ്പൊള്ളലേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യചെയ്‌തതാണെന്നായിരുന്നു പ്രാഥമികനിഗമനം.

New Folderസംഭവസമയത്ത്‌ വീട്ടിലുണ്ടായിരുന്ന വള്ളിയമ്മ റെയില്‍വേട്രാക്കിലേക്കോടി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട്‌ രക്ഷപ്പെടുത്തി. തിങ്കളാഴ്‌ച വള്ളിയമ്മയെ വിശദമായി ചോദ്യം ചെയ്‌തതില്‍നിന്നും സംഭവസമയത്ത്‌ വള്ളിയമ്മയും ഷാബുവും അവിടെയുണ്ടായിരുന്നതായും ഇവരുടെ ശല്യം സഹിക്കവയ്യാതെയാണ്‌ സിന്ധു കുട്ടികളുമായി ആത്മഹത്യചെയ്യാന്‍കാരണമെന്ന്‌ തെളിഞ്ഞു. ആളൂരിലെ ടെമ്പോഡ്രവറായ ഷാബു 7 വര്‍ഷംമുമ്പ്‌ സ്‌നേഹിച്ച്‌ വിവാഹിതരായതായിരുന്നു. ആളൂര്‍ കശുവണ്ടിക്കമ്പനിക്കു സമീപം തട്ടില്‍ വീട്ടില്‍ ജോസിന്റെ മകളാണ്‌ സിന്ധു. ഭര്‍ത്തൃവീട്ടില്‍ ഇവരെക്കൂടാതെ ഷാബുവിന്റെ അച്ചനമ്മമാരും സഹോദരഌം കൂടി ഒന്നിച്ചാണ്‌ താമസിച്ചിരുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭര്‍ത്തൃവീട്ടുകാരുമായി അസ്വാരസ്യത്തിലായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിന്ധുവിന്റെ വീട്ടിലാണ്‌ അമ്മയും കുട്ടികളും കഴിയാറ്‌. ഇതുമായി ബന്ധപ്പെട്ട്‌ കേസ്‌ നിലനിന്നിരുന്നു. പോലീസ്‌ ഇടപെട്ടാണ്‌ സിന്ധുവിനെ വീണ്ടും ഭര്‍്‌ത്തൃവീട്ടില്‍ കൊണ്ടുവന്നത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!