Breaking News

കേരള ലേബര്‍ മൂവ്‌മെന്റ്‌ പ്രസ്ഥാനത്തിന്റെ ഉദ്‌ഘാടനം നടന്നു.

കൊടകര : കൊടകര സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തിലെ കേരള ലേബര്‍ മൂവ്‌മെന്റ്‌ പ്രസ്ഥാനത്തിന്റെ ഉദ്‌ഘാടനം ഫൊറോന വികാരി ഫാ. തോമസ്‌ ആലുക്ക നിര്‍വ്വഹിച്ചു. യോഗത്തില്‍ കെ.എല്‍.എം. ഡയറക്‌ടര്‍. ഡോ. ആന്റോ കരിപ്പായി ആദ്ധ്യക്ഷത വഹിച്ചു. കെ.എല്‍.എം.രൂപത പ്രസിഡന്റ്‌ യു.ഡി. ജോസ്‌ മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റര്‍ റോസന്‍, സി. ട്രീസ ജോണ്‍, ട്രസ്റ്റി ജോളി തരൂക്കര, വര്‍ഗ്ഗീസ്‌ പറനിലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോസ്‌ മാത്യു ഊക്കന്‍ സ്വാഗതവും ജാന്‍സി ലാജു നന്ദിയും പറഞ്ഞു. പ്രസിഡന്റായി ജോസ്‌ മാത്യു ഊക്കന്‍, വൈസ്‌ പ്രസിഡന്റ്‌ വര്‍ഗ്ഗീസ്‌ ആലപ്പാടന്‍, സെക്രട്ടറി ജാന്‍സി ലാജു, ജോ.സെക്രട്ടറി മേരി ജോര്‍ജ്ജ്‌ വടക്കേത്തല, ട്രഷറര്‍ ജോസഫ്‌ കാളത്തുപറമ്പില്‍, കമ്മിറ്റി അംഗങ്ങളായി റോബി വിതയത്തില്‍ റീജ സേവ്യര്‍ ചാതേലി എന്നിവരെ തിരഞ്ഞെടുത്തു.

KDA laber Movmentകൊടകര സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തിലെ കേരള ലേബര്‍ മൂവ്‌മെന്റ്‌ പ്രസ്ഥാനത്തിന്റെ ഉദ്‌ഘാടനം ഫൊറോന വികാരി ഫാ. തോമസ്‌ ആലുക്ക ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!