Breaking News

ലഹരി വിമോചന കേരളയാത്ര ജോതിര്‍ഗമക്ക്‌ കൊടകരയില്‍ സ്വീകരണം നല്‍കി

Laharimochanayathraകൊടകര : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തുന്ന ലഹരി വിമോചന കേരളയാത്ര ജോതിര്‍ഗമക്ക്‌ കൊടകരയില്‍ സ്വീകരണം നല്‍കി. ജാഥാക്യാപ്‌റ്റന്‍ ഫാദര്‍ ടി.ജെ. ആന്റണി ഹാരമണിയിച്ച്‌ സ്വീകരിച്ചു. ഫാദര്‍ ജെയസന്‍ കുടിയിരിക്കല്‍, കെ.എഫ്‌. ബാബു, സേവ്യര്‍ പള്ളിപ്പാട്ട്‌ ഫാദര്‍ ടി.ജെ. ആന്റണി എന്നിവര്‍ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ച്‌ സംസാരിച്ചു. ഫൊറോന വികാരി ഫാ. തോമസ്‌ ആലുക്ക സ്വാഗതവും യൂണിറ്റ്‌ സെക്രട്ടറി ജോസ്‌ കോച്ചക്കാടന്‍ നന്ദിയും പറഞ്ഞു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന തെരുവുനാടകവും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!