Breaking News

കൊടകര പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്‌.

election winnerകൊടകര : കൊടകരപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളിലും എല്‍ഡിഎഫിന് വിജയം. പുലിപ്പാറകുന്നിലെ എട്ടാം വാര്‍ഡില്‍ എം.എം. മനിതന്‍ 172 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. തേശ്ശേരിയല്‍ പതിനാറാം വാര്‍ഡില്‍ ജീജ ജോയ് കള്ളിയത്തുപറമ്പില്‍ 85 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജീജ ജോയ് (സി.പി.എം-516), ഡാലിപോള്‍ (കോണ്‍ഗ്രസ്സ് 431), ബീനസുധി (ബി.ജെ.പി – 122) എന്നിങ്ങനെയാണ് വോട്ടുനേടിയത്. പുലിപ്പാറക്കുന്നില്‍ മനിതന്‍ (സി.പി.എം 654), പി.എസ്.കൃഷ്ണന്‍ (യു.ഡി.എഫ്-482) വി.ബി.അഖില്‍ (ബി.ജെ.പി-17) എന്നിങ്ങനെയാണ് വോട്ടുലഭിച്ചത്. 19 തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കൊടകരയിലും അഞ്ചുതെങ്ങിലുമാണ് ഭരണം തിരിച്ചുപിടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 9, യുഡിഎഫ് 9, ബിജെപി 1 എന്നിങ്ങനെയാണ് വിജയം.

രണ്ടു വാര്‍ഡുകളിലും ഇടതുപക്ഷം വിജയച്ചതോടെ കൊടകരയിലെ ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്സിന് നഷ്ടമാകും. ആകെ 19 വാര്‍ഡുകളുള്ള കൊടകരയില്‍ കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നത്. ഇപ്പോഴത്തെ കക്ഷിനില 7 യു.ഡി.എഫ്, 9 സി.പി.എം, 3 ബി.ജെ.പി എന്നിങ്ങനെയാണ്. തേശ്ശേരിയില്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഡാലിപോള്‍, ബി.ജെ.പി സ്ഥാനാര്‍ഥി ബീനസുധി എന്നിവരെ പിന്തള്ളിയാണ് ജീജ ജോയ് വിജയിച്ചത്. ഈ വാര്‍ഡിലെ മെമ്പറായിരുന്ന യു.ഡി.എഫിലെ സ്മിതബൈജു രാജിവച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിന്റെ സ്ഥിരം സീറ്റായ പുലിപ്പാറക്കുന്നില്‍ പി.കെ.അയ്യപ്പന്‍ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ പി.എസ്.കൃഷ്ണനേയും ബിജെപിയുടെ വി.ബി.അഖിലിനേയുമാണ് സിപിഎം സ്ഥാനാര്‍ത്ഥി എം.എം. മനിതന്‍ തോല്‍പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!