Breaking News

നാടെങ്ങും ഓണാഘോഷം.

CB29_ONAM_1192854fകൊടകര : സൗഹൃദ കലാവേദിയുടെ ആറാമത്‌ അഖിലകേരള ഓണംകളിമത്സരം 17 ന്‌ ഉച്ചതിരിഞ്ഞ്‌ കൊടകര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസ്‌ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്തംഗം സി.എം.ബബീഷ്‌, പഞ്ചായത്തംഗങ്ങളായ മിനിദാസന്‍, കെ.ആര്‍.സോമന്‍ എന്നിവര്‍ സന്നിഹിതരാകും. ഉഷസ്സ്‌ കലാഭവന്‍ പുലിപ്പാറക്കുന്ന്‌, നിസരി കലാഭവന്‍ നടവരമ്പ്‌, നടനകലാവേദി കാട്ടൂര്‍ എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.ഉദ്‌ഘാടനച്ചടങ്ങില്‍വച്ച്‌ 3 നിര്‍ധനകുടുംബങ്ങള്‍ക്ക്‌ ചികിത്സാധനസഹായവിതരണവും നടക്കും. ഓണംകളിമത്സരത്തിഌ മുന്നോടിയായുള്ള നാടുണര്‍ത്തല്‍ 7 ന്‌ വൈകീട്ട്‌ 4 മുതല്‍ കൊടകര ടൗണില്‍ നടക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കൊടകര : ഗാന്ധിനഗര്‍ ഏകലവ്യകലാകായികസമിതിയുടെ ആഭിമുഖ്യത്തില്‍ 16 ന്‌ ഓണാഘോഷം നടക്കും. വൈകീട്ട്‌ 3 മുതല്‍ ഉറിയടി, തലയിണത്തല്ല്‌, കസേരക്കളി തുടങ്ങി നിരവധി മത്സരങ്ങള്‍, രാത്രി 7 ന്‌ ഉഷ തൃശൂര്‍, സുനി കൂറ്റനാട്‌ എന്നവര്‍ നയിക്കുന്ന നാടന്‍പാട്ട്‌ റിയാലിറ്റിഷോ എന്നിവയുണ്ടാകും. കൊടകര എസ്‌.ഐ.എം.എസ്‌്‌.വര്‍ഗീസ്‌ സമ്മാനദാനം നടത്തും. പി.എല്‍.ജെയിംസ്‌ മുഖ്യാതിഥിയാകും.

മറ്റത്തൂര്‍ : വിവേകാനന്ദ ആര്‍ട്‌സ്‌ആന്റ്‌ സ്‌പോര്‍ട്‌സ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ 20 ന്‌ ഉച്ചതിരിഞ്ഞ്‌ മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയില്‍ ഓണംകളിമത്സരം നടക്കും. സിനിമാതാരം സാജന്‍ പള്ളുരുത്തി ഉദ്‌ഘാടനം ചെയ്യും. ഉഷസ്സ്‌ കലാഭവന്‍ പുലിപ്പാറക്കുന്ന്‌, ബ്രദേഴ്‌സ്‌ പൂപ്പത്തി എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

വെല്ലപ്പാടി : കണ്ടംകുളങ്ങര തെക്കുംമുറി കേശവനഗര്‍ യുവജനസംഘത്തിന്റെ ഓണാഘോഷം 16 ന്‌ നടക്കും.

കനകമല : പഴമ്പിള്ളി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ അഖിലകേരള ഓണംകളിമത്സരം 14 ന്‌ നടക്കും. ബി.ഡി.ദവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. നടനകലാവേദി പൊഞ്ഞനവും നവധാരകോള്‍ക്കുന്നും മത്സരത്തില്‍ മാറ്റുരയ്‌ക്കും. ഉച്ചക്ക്‌ 1.30 ന്‌ മത്സരം ആരംഭിക്കും.

കാവനാട്‌:  അയ്യങ്കാവ്‌ ശ്രീരുധിരമാലഭഗവതിക്ഷേത്ര പുനരുദ്ധാരണസമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രമൈതാനിയില്‍ 14 ന്‌ ഓണംകളി നടക്കും. പുലരി കലാഭവന്‍ കാവനാട്‌ ഓണംകളിക്ക്‌ നേതൃത്വം നല്‍കും.

ആലത്തൂര്‍:ഡി.വൈ.എഫ്‌.ഐ ആലത്തൂര്‍ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ 18 ന്‌ ഓണാഘോഷം നടക്കും. നാടന്‍പാട്ടുകള്‍, ഓണംകളി എന്നിവയുണ്ടാകും.

കോടാലി: മറ്റത്തൂര്‍ പഞ്ചായത്ത്‌ രണ്ടാംവാര്‍ഡ്‌ തണല്‍കുടുംബശ്രീ അംഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നാഡിപ്പാറ സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ഓണാഘോഷം 7 ന്‌ രാവിലെ 10 ന്‌ സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദുശിവദാസന്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!