Breaking News

അധ്യാപകദിനാഘോഷം കൊടകരയിൽ…

OLYMPUS DIGITAL CAMERAകൊടകര : എ.എല്‍.പി.എസ്‌. ആലത്തൂരില്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ അധ്യാപകദിനാഘോഷം കൊണ്ടാടി. രാവിലെ നടന്ന അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. എല്ലാ അധ്യാപകര്‍ക്കും പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന്‌ രാവിലെ 11.30 വരെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്‌തത്‌ കുട്ടികള്‍ തന്നെയായിരുന്നു. നാലാംക്ലാസില്‍ കുട്ടികള്‍ ക്ലാസ്‌ മുറിക്ക്‌ പുറത്ത്‌ പഠനാന്തരീക്ഷം ഒരുക്കി. സ്‌കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടില്‍ നടന്ന ക്ലാസ്സുകള്‍ പൂര്‍ണ്ണമായും കൈകാര്യം ചെയ്‌തത്‌ കുട്ടികള്‍ തന്നെയായിരുന്നു. കേരളം, ജൈവ വൈവിധ്യം തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട്‌ അഌഭവത്തിലൂടെ പഠിക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ നടന്ന ക്ലാസുകള്‍ സഹായകമായി. രാവിലെ ചാര്‍ട്ടും പഠനോപകരണങ്ങളുമായി വരുന്ന കുട്ടികള്‍ നാട്ടുകാരിലും മറ്റുകുട്ടികളിലും കൗതുകമുണര്‍ത്തി. രാവിലെ നടന്ന ചടങ്ങില്‍ പി.ടി.എ., എം.പി.ടി.എ. അംഗങ്ങള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹരിലക്ഷ്‌മി വി.എം., അയ്യപ്പദാസ്‌ എന്‍.ജെ., പ്രവിരാജ്‌ വി.ആര്‍., അമല്‍ കൃഷ്‌ണ കെ.എസ്‌., അഭിഷേക്‌ വി.എം. എന്നിവര്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!