ചന്ദ്രതാര പ്രവാസി ഫിലിം സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ശ്രീപത്മനാഭ പുരസ്കാരം സംഖ്യാശാസ്ത്ര നാമകരണ വിദഗ്ദ്ധന് എം.കെ.കൃഷ്ണകുമാറിന് കൈമുക്ക് രാമന് അക്കിത്തിരിപ്പാട് സമര്‍പ്പിക്കുന്നു.
മറ്റത്തൂര്‍: ചന്ദ്രതാര പ്രവാസി ഫിലിം സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ശ്രീപത്മനാഭ പുരസ്കാരം സംഖ്യാശാസ്ത്ര നാമകരണ വിദഗ്ദ്ധന് ശ്രീ. എം.കെ.കൃഷ്ണകുമാറിന് സമ്മാനിച്ചു. കൃഷ്ണകുമാറിന്റെ വസതിയില്‍വെച്ച് നടന്ന ചടങ്ങില്‍ കൈമുക്ക് മന ശ്രീ. ശ്രീ. രാമന് അക്കിത്തിരിപ്പാടാണ് പുരസ്കാരസമര്‍പ്പണം നടത്തിയത്. പ്രാഫ. പി.വി.ഔസേപ്പ് പ്രശസ്തിപത്രം നല്കി. ചന്ദ്രതാര പ്രവാസി ഫിലിം സൊസൈറ്റി കണ്‍വീനര്‍ ഹമീദ് റഷീദ്, സീതാരാമന് എമ്പ്രാന്തിരി, വാര്‍ഡ് മെമ്പര്‍ ശിവരാമന് പോതിയില്‍, ഫാസ് പാഡി പ്രസിഡന്റ് ബീന നന്ദകുമാര്‍, ഇ.എസ്.റഹിംമാസ്റ്റര് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.