Breaking News

പൂനിലാര്‍ക്കാവില്‍ നവരാത്രി ആഘോഷം.

കൊടകര:പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം 5 ന്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്‌ച വൈകീട്ട്‌ 6 ന്‌ നവരാത്രി നൃത്തസംഗീതപരിപാടികളുടെ ഉദ്‌ഘാടനം സിനിമാസംവിധായകന്‍ ജിജുഅശോകന്‍ നിര്‍വഹിക്കും.പി.എസ്‌.ശഅരീരാമന്‍ അധ്യക്ഷത വഹിക്കും.തുടര്‍ന്ന്‌ നീലാംബരി സംഗീതവിദ്യാലയത്തിന്റെ സംഗീതാര്‍ച്ചന അരങ്ങേറും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട്‌ നൃത്തസംഗീതപരിപാടികള്‍ ഉണ്ടാകും.12 ന്‌ പൂജവെപ്പ്‌,13 ന്‌ മഹാനവമിആഘോഷം,14 ന്‌ വിദ്യാരംഭം എന്നിവയുണ്ടാകും.12 ന്‌ ക്ഷേത്രനടപ്പുരയില്‍ പഴക്കുലവിതാനവും കുലവാഴ അലങ്കാരവും ഉണ്ടാകും.14 ന്‌ രാവിലെ വിദ്യാരംഭത്തിഌശേഷം പഴക്കുലകള്‍ ഭക്തര്‍ക്ക്‌ വിതരണം ചെയ്യും.അന്നേദിവസം വൈകീട്ട്‌ കാവില്‍ മേളകലാസംഗീതസമിതിയില്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ 15 വിദ്യാര്‍ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവും ഉണ്ടാകും.ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രിമാരായ തെക്കേടത്ത്‌ ജാതവേദന്‍ നമ്പൂതിരി,അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!