Breaking News

നാഷണല്‍ സര്‍വ്വിസ്‌ സ്‌കീം ക്യാംപ്‌ നടത്തി.

കൊടകര: സഹൃദയ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്റ്‌ ടെക്‌നോളജി, നാഷണല്‍ സര്‍വ്വിസ്‌ സ്‌കീമിന്റെ നേതൃത്വത്തില്‍ സപ്‌തദിന ക്യാംപ്‌ നടത്തി. കൊടകര പഞ്ചായത്തിലെ പുല്‍പ്പാറക്കുന്ന്‌ ഗവണ്‍മെന്റ്‌ എല്‍. പി സ്‌കൂളില്‍ കൊടകര ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ. വി. അമ്പിളി ഉദ്‌ഘാടനം ചെയ്‌തു. കോളേജ്‌ പ്രന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ്‌ വളവി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ എം. എം. മനിതന്‍, പി. ടി. എ. പ്രസിഡണ്ട്‌ എന്‍. വി. ശശി, പ്രാഗ്രാം ഓഫീസര്‍ വീനസ്‌ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പുല്‍പ്പാറക്കുന്ന്‌ ഗ്രാമത്തിന്റെ വികസനം ലക്ഷ്യമാക്കി 16-ാം വാര്‍ഡില്‍ നടത്തിയ ക്യാംപില്‍ ആരോഗ്യ സര്‍വ്വേയും, ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തി. സര്‍വ്വേയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ക്രാഡികരിച്ച്‌ പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!