Breaking News

ആനന്ദപുരം ശ്രീകൃഷ്ണസ്‌കൂള്‍ റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.

KDA Road Nirmana Udghadanamകൊടകര : ആനന്ദപുരം പഴയ വില്ലേജ് ഓഫീസ് ശ്രീകൃഷ്ണസ്‌കൂള്‍ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ന്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ വിനു സുബ്രഹ്മണ്യന്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സവിത ബാലകൃഷ്ണന്‍ , മോളി ജെയ്ക്കബ്ബ്, ഷീജ ശിവന്‍ എന്നിവര്‍ സംസാരിച്ചു. 12-ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2013 – 2014 സാമ്പത്തികവര്‍ഷം അഞ്ചുലക്ഷത്തി എണ്‍പത്തിമൂവ്വായിരം രൂപ അടങ്കലിലാണ് റോഡ് നിര്‍മ്മിക്കുന്നത്.

Related posts

error: Content is protected !!