Breaking News

ഒ.വി. ഷിബുവിന് ഗുരുപദം താന്ത്രിക വൈദിക വിദ്യാപീഠത്തിലെ ഡോക്ടറേറ്റ് ലഭിച്ചു.

KDA-Shibu-Docterate-Certificateകൊടകര : ശ്രീനാരായണ ഗുരുദേവകൃതികളിലെ ഭക്തി പ്രഭാവത്തെ അധികരിച്ച് നടത്തിയ പഠനത്തിന് ഗുരുപദം താന്ത്രിക വൈദിക വിദ്യാപീഠത്തിലെ അധ്യാപകന്‍ ഒ.വി. ഷിബുവിന് ഡോക്ടറേറ്റ് ലഭിച്ചു. കൊടകര വട്ടേക്കാട് ഒരുപ്പാക്ക വീട്ടില്‍ പരേതനായ വാസുവിന്റെയും രമണിയുടേയും മകനാണ്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ സംസ്‌കൃതസംസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്. പുറനാട്ടുകര കേന്ദ്രീയ വിദ്യാപീഠത്തിലെ ഡോ. ആര്‍. പ്രതിഭക്ക് കീഴിലായിരുന്നു ഗവേഷണം. ഡോ. ടി.എസ്. വിജയന്‍ തന്ത്രികളുടെ ശിഷ്യനായ ഷിബു രണ്ട് ദശാബ്ദക്കാലമായി താന്ത്രിക-വൈദിക-അദ്ധ്യാപക പ്രഭാഷണരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!