Breaking News

മനക്കുളങ്ങര കെ.വി.യു,പി. സ്‌കൂള്‍ വയോജനദിനം ആചരിച്ചു ; കൊടകരയിലെ വൃദ്ധസദനം സന്ദര്‍ശിച്ചു.

Manakkulangaraകൊടകര  : മനക്കുളങ്ങര കെ.വി.യു.പി.എസ്. വിദ്യാലയത്തില്‍ വയോജനദിനം ആചരിച്ചു. രാവിലെ നടന്ന അസംബ്ലിയില്‍ വിദ്യാലയത്തിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്ന കാര്‍ത്ത്യായനിയമ്മയെ ആദരിച്ചു. സ്‌കൂള്‍ ലീഡറും പ്രധാനധ്യാപികയും ചേര്‍ന്നാണ് കാര്‍ത്ത്യായനിയമ്മയെ പൊന്നാടയണിയിച്ചത്. തുടര്‍ന്ന് കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും കാരുണ്യത്തിന്റെ സ്പര്‍ശമായ കൊടകരയിലെ ഇമ്മാനുവേല്‍ കൃപ വൃദ്ധസദനം സന്ദര്‍ശിച്ചു.

അന്തേവാസികളില്‍ ചിലര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ചിലരുടെ ജീവിത കഥകള്‍ കേള്‍വിക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കുട്ടികളുടെ കളിയും ചിരിയും ജീവിതത്തിന്റെ അവസാന നാളുകളില്‍ ഒറ്റപ്പെട്ടുപോയ അവര്‍ക്ക്  ഒരാശ്വാസമായി. വിദ്യാലയത്തില്‍ തയ്യാറാക്കിയ ഭക്ഷണം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് വിളമ്പികൊടുത്തു. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അവരോടൊപ്പം പങ്കുചേര്‍ന്നു വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം അവര്‍ക്ക് ഒരു സ്‌നേഹാശ്വാസമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!