Breaking News

ദര്‍ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിലെത്തിയവര്‍ തിരുവാഭരണം കവര്‍ന്നു.

KandamkulangaraTemple2കൊടകര : ഭഗവത്‌ദര്‍ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിലെത്തിയവര്‍ ദേവന്‌ ചാര്‍ത്തിയ തിരുവാഭരണമുള്‍പ്പെടെ രണ്ടരപ്പവന്‍ കവര്‍ന്നു. കൊടകര വെല്ലപ്പാടി കണ്ടംകുളങ്ങര മഹാവിഷ്‌ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 2 മാലകളും 1 വളയും മോഷ്‌ടിച്ചു. കൂടാതെ പൂജയ്‌ക്ക്‌ ഉപയോഗിക്കുന്ന അരക്കിലോ തൂക്കംവരുന്ന വെള്ളിക്കിണ്ടിയു മോഷ്‌ടിച്ചിട്ടുണ്ട്‌. ചൊവ്വാഴ്ച രാവിലെ 5 മണിയോടെ ക്ഷേത്രനട തുറക്കാനെത്തിയ മേല്‍ശാന്തിയാണ്‌ മോഷണവിവരം അറിയുന്നത്‌.

വിജയദശമി നാളില്‍ വൈകീട്ട്‌ 5 മണിയോടെ മേല്‍ശാന്തി നട തുറക്കുമ്പോള്‍ 2 പേര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കാത്തുനിന്നിരുന്നു. ഏകദേശം യഥാക്രമം 55 ഉം 13 ഉം വയസ്സ്‌ പ്രായമുള്ളവരായിരുന്നു. ഇവരും മേല്‍ശാന്തിയും ഒഴികെ മറ്റാരും ആ സമയം ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ല. നടതുറന്ന്‌ വിളക്കുവച്ച്‌ മേല്‍ശാന്തി ക്ഷേത്രത്തിഌ പുറത്തെ ഉപദേവനായ സുബ്രഹ്മണ്യക്ഷേത്രത്തിലേക്കു വിളക്കുവക്കാന്‍ പോയസമയത്ത്‌ മോഷ്‌ടാക്കളില്‍ ഒരാള്‍ പ്രധാനശ്രീകോവിലിന്റെ അകത്തുകടക്കുകയും വിഗ്രഹത്തിലെ തിരുവാഭരണവും ശ്രീകോവിലില്‍ ഉണ്ടായിരുന്ന വെള്ളിക്കിണ്ടിയും മോഷ്‌ടിക്കുകയായിരുന്നു. മോഷ്‌ടാക്കള്‍ എന്നു സംശയിക്കുന്നവര്‍ അന്നേദിവസം രാവിലെ ക്ഷേത്രത്തിലെത്തി വൈകീട്ടേക്കായി വഴിപാടുകള്‍ ശീട്ടാക്കിയിരുന്നു. വൈകീട്ട്‌ നടതുറക്കുന്ന വിവരവും മറ്റും മേല്‍ശാന്തിയോട്‌ ചോദിച്ചറിഞ്ഞിരുന്നു. വൈകീട്ട്‌ ഓട്ടോയിലാണ്‌ ഇവര്‍ ഇവിടെയെത്തിയത്‌.

ഉപദേവക്ഷേത്രങ്ങലില്‍ വിളക്കുവപ്പിഌശേഷം മേല്‍ശാന്തി പ്രധാനശ്രീകോവിലിലെത്തിയപ്പോള്‍ വെള്ളിക്കിണ്ടി കാണാനില്ലാത്തതുമാത്രമാണ്‌ ശ്രദ്ധയില്‍പെട്ടത്‌. തിരുവാഭരണങ്ങള്‍ ദേവഌചാര്‍ത്തിയ മറ്റുപുഷ്‌പമാല്യങ്ങള്‍ക്കടിയിലായിരുന്നു തിരുവാഭരണം എന്നതിനാല്‍ മേള്‍ശാന്തി അത്ര ശ്രദ്ധിച്ചില്ല. ചൊവ്വാഴ്ച രാവിലെ വിഗ്രഹത്തില്‍ നിന്നും തലേന്ന്‌ ചാര്‍ത്തിയ മാലകള്‍ മാറ്റിയപ്പോളാണ്‌ സ്വര്‍ണമാലകളും നഷ്‌ടപ്പെട്ട വിവരം അറിയുന്നത്‌. സമാനരീതിയിലുള്ള കവര്‍ച്ച ഏതാഌം നാള്‍മുമ്പ്‌ ചാലക്കുടി മരുത്തോംപിള്ളി ക്ഷേത്രത്തിലും നടന്നിരുന്നു. കൊടകര പോലീസില്‍ പാരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം നടത്തി. 1 ലക്ഷം രൂപയുടെ നഷ്‌ടം വന്നതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!