Breaking News

ശാസ്‌താംപൂവം കോളനിയില്‍ സഹവാസക്യാമ്പ്‌ ശനിയാഴ്ച.

aanappanthamകൊടകര:അവിട്ടത്തൂര്‍ ലാല്‍ബഹദൂര്‍ശാസ്‌ത്രി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌ യൂണീറ്റും വെള്ളിക്കുളങ്ങര ജനമൈത്രി പോലീസും സംയുക്തമായി മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്‌താംപൂവ്വം ആദിവാസികോളനിയില്‍ നടത്തുന്ന കാടറിയാന്‍ എന്ന ഏകദിനസഹവാസക്യാമ്പ്‌ 19 ന്‌ രാവിലെ 9.30 ന്‌ സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിക്കും. എസ്‌.അജിതാബീഗം മുഖ്യാതിഥിയാകും.ചടങ്ങില്‍ ഊരുമൂപ്പന്‍ നടരാജനെ ചാലക്കുടി ഡി.വൈ.എസ്‌.പി ടി.കെ.തോമസ്‌ ആദരിക്കും.പഞ്ചായത്തംഗം ഷിനിസന്തോഷ്‌ ഉപഹാരസമര്‍പ്പണം നടത്തും.രാവിലെ 10.30 മുതല്‍ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദകോളേജ്‌,ഔഷദശാല എന്നിവയുടെ നേതൃത്വത്തില്‍ വൈത്യപരിശോധനാക്യാമ്പും നടക്കും.വസ്‌ത്രവിതരണവും കലാപരിപാടികളും ഉണ്ടാകും.പത്രസമ്മേളനത്തില്‍ എ.വി.രാജേഷ്‌,പി.ജി.ഉല്ലാസ്‌,ആള്‍ജോ ഷിബു,അക്ഷയ്‌ മുരുകന്‍ എന്നവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!