Breaking News

പുനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നവീകരണകലശത്തോടനുബന്ധിച്ചുള്ള ആചാര്യവരണം നടത്തി.

Kdk_Poonilarkkavu Temple copyകൊടകര പുനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തോടഌബന്ധിച്ചു നടന്ന ആചാര്യവരണം ചടങ്ങ്‌.

കൊടകര : പുനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നവീകരണകലശത്തോടനുബന്ധിച്ചുള്ള ആചാര്യവരണം ക്ഷേത്രം തന്ത്രിമാര്‍ നടത്തി. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരിയും അഴകത്ത് മനക്കല്‍ ബ്രഹ്മശ്രീ ഹരിദത്തന്‍ നമ്പൂതിരിയും ക്ഷേത്രം ഊരാളന്‍ ബ്രഹ്മശ്രീ ജയസൂര്യ നമ്പൂതിരിയും ചേര്‍ന്നാണ് ആചാര്യവരണം നിര്‍വഹിച്ചത്. ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി പത്മനാഭന്‍ നമ്പൂതിരിയും നവീകരണ കലശ കമ്മറ്റി കണ്‍വീനര്‍ ഇളയത്ത് രവീന്ദ്രനും, ക്ഷേത്രം പ്രസിഡന്റ് പി.എസ്. ശ്രീരാമന്‍ , സെക്രട്ടറി ഇ. കൃഷ്ണന്‍ നായര്‍ , ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു. തുടര്‍ന്ന് മുളയിടല്‍ , പ്രാസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്‌നഹോമം, വാസ്തുകലശം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം, അത്താഴപൂജ എന്നീ ചടങ്ങുകളും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!