Breaking News

തമിഴിനോടാണ് അനന്യയ്ക്ക് ഏറെ ഇഷ്ടം. എങ്കിലും.

ananya1മലയാള സിനിമയില്‍ അരങ്ങേറ്റം കഴിഞ്ഞാല്‍ മിക്ക നായികമാരുടെയും അടുത്ത പണി തമിഴില്‍ ഒരു കൈ നോക്കുകയെന്നതാണ്. കൂടുതല്‍ പണം, കൂടുതല്‍ പ്രശസ്തി ശ്രദ്ധേയമായ വേഷങ്ങള്‍ എന്നിങ്ങനെ പോകുന്നു കോളിവുഡ് നല്‍കുന്ന സൗഭാഗ്യങ്ങള്‍. തമിഴടക്കം മറ്റേതു ഭാഷയില്‍ അഭിനയിച്ചാലും മലയാളം തന്നെയാണ് തങ്ങളുടെ പ്രിയ സിനിമാ ലോകമെന്നാണ് പല നടിമാരും പറയാറ്. എന്നാല്‍ അനന്യയുടെ വാക്കുകള്‍ കേള്‍ക്കു… താരം പറയുന്നത് നേരേ തിരിച്ചാണ്, തമിഴകത്തോടാണ് അനന്യയ്ക്ക് ഇഷ്ടമത്രെ.

തമിഴില്‍ അഭിനയിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിളാണ്. തുടക്കം മുതല്‍ തമിഴില്‍ ശക്തമായ കഥാപാത്രങ്ങളാണ് ലഭിച്ചത്. ഞാന്‍ നായികയായ തമിഴ് ചിത്രങ്ങളെല്ലാം മികച്ച വിജയം നേടുകയും ചെയ്തു.. അങ്ങനെ പോകുന്നു തമിഴിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ അനന്യ കണ്ടെത്തിയ കാരണങ്ങള്‍. തമിഴകത്ത് അനന്യയ്ക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ചിത്രങ്ങളായിരുന്നു നാടോടികള്‍, എങ്കേയും എപ്പോതും തുടങ്ങിയവ. എങ്കിലും സ്വന്തം നാട്ടിലെ സിനിമയെ പൂര്‍ണമായി കൈവിടാനും താരം തയാറല്ല. നല്ല വേഷങ്ങള്‍ ലഭിക്കുമെങ്കില്‍ മലയാള ചിത്രങ്ങളുടെ ഭാഗമാകാനും ഒരുക്കമാണെന്നു അനന്യ പറയുന്നു.ഇപ്പോള്‍ വളരെ സെലക്ടീവാണ്. നല്ല വേഷങ്ങള്‍ക്കായി കുറച്ചുനാള്‍ കാത്തിരിക്കുന്നത് തെറ്റായി തോന്നുന്നില്ല. എല്ലാ ചിത്രത്തിലും ഓടിനടന്ന് അഭിനയിക്കാന്‍ ഇനിയില്ലെന്നും അനന്യ കൂട്ടിച്ചേര്‍ക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!