Breaking News

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ലംബോര്‍ഗിനി – വില 33 ലക്ഷം പൗണ്ട്.

lamborghinicarലണ്ടന്‍ : ലോകത്തെ ഏറ്റവും വില കൂടിയ കാറുമായി പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി രംഗത്തെത്തി. വില ഏതാണ്ട് 33.6 ലക്ഷം പൗണ്ട് വരുമെന്നാണ് കണക്കാക്കുന്നത്.

ലംബോര്‍ഗിനി പുറത്തിറക്കിയ വെനേനോ റോഡ്‌സ്റ്റാറാണ് മണികിലുക്കവുമായി റോഡുകളുടെ രാജാവാകുന്നത്. ലിമിറ്റഡ് എഡിഷനായി പുറത്തിറക്കിയ കാറിന് റൂഫില്ലെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനാല്‍ റേസ് കാറിനെപ്പോലെ ഓടിക്കാന്‍ കഴിയുമെന്ന് ഇറ്റാലിയന്‍ നിര്‍മാതാക്കള്‍ പറയുന്നു. 750 ബി എച്ച് പി വി12 എന്‍ജിനോടെ കാറിന് മണിക്കൂറില്‍ 62 മൈല്‍ വേഗം ലഭിക്കാന്‍ വെറും 2.9 സെക്കന്റുകള്‍ മതി. പരമാവധി വേഗം 220 മൈലാണ്.

കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് തയ്യാറാക്കിയ കാര്‍ എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയില്ലെന്നതാണ് ഏറ്റവും വലിയ പോരായ്മയായി പറയാന്‍ കഴിയുക. കാരണം വെറും മൂന്നു കാറുകള്‍ മാത്രമെ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുകയുള്ളൂ. അതിന്റെ വില 30 ലക്ഷം പൗണ്ടായിരിക്കും. കണ്‍വെര്‍ട്ടബിള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മൊത്തം ഒമ്പതെണ്ണം. അതിനാണ് 33.6 ലക്ഷം പൗണ്ട് നല്‍കേണ്ടത്. ലംബോര്‍ഗിനിയുടെ അവന്റെഡോറിന്റെ പത്തിരട്ടി വില വരുമിത്. അല്ലെങ്കില്‍ ഈ വില കൊടുത്താല്‍ 335 ഫോര്‍ഡ് ഫിയെസ്റ്റകള്‍ വാങ്ങാം.

 

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!