Breaking News

സ്ത്രീ സൗന്ദര്യത്തിന് യോഗ.

high_blood_pressureയോഗ ശീലമാക്കു ശരീരസൗന്ദര്യം കാത്തു സൂക്ഷികാം. ഉടലഴക് യോഗയിലൂടെ വീണ്ടെടുക്കാം. പൊക്കത്തിന് ആനുപാതികമായിരിക്കണം ശരീരവയവങ്ങളുടെ വലിപ്പം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ നിയന്ത്രണം ഏറെ പ്രയാസകരമാണ്. സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്റേയും പ്രോജസ്‌ട്രോണിന്റേയും പ്രവര്‍തത്തനഫലമായി കൗമാരത്തില്‍ തുടങ്ങുന്ന അരക്കെട്ടിന്റെ വികാസം ശരിയായ രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് അഭംഗിക്ക് കാരണമാകും.

വ്യായാമരഹിതമായ ജീവിതശൈലി അനുവര്‍ത്തിക്കുന്നവര്‍ക്ക് ഗര്‍ഭധാരണവും പ്രസവവും കഴിയുന്നതോടെ ഇവയ്ക്ക് വലിപ്പം അമിതമാവുകയും ചെയ്യുന്നു. അതേസമയം നിതംബ പേശികള്‍ കൂടുതല്‍ അയഞ്ഞും തുടങ്ങുന്നു. തുടകള്‍ക്ക് കൂടുതല്‍ വണ്ണം വെയ്ക്കുമ്പോള്‍ ഇരുതുടകളും തമ്മില്‍ കൂട്ടിയുരസുകയും തുടയുടെ തൊലി പോകുന്നതിന് ഇത് ഇടയാക്കുകയും ചെയ്യും.

അരക്കെട്ടിലും, നിതംബത്തിലും, തുടകളിലും അടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് യോഗ. ചിട്ടയായ യോഗ പരിശീലനം വഴി അരക്കെട്ടിലെയും, നിതംബത്തിലേയും അയഞ്ഞുതൂങ്ങിയ പേശികളെ ദൃഢമാക്കാം. കടിബന്ധചക്രം, ഉല്‍ക്കടാസന ചലനം, സേതുബന്ധാസന ചലനം, പൃഷ്ഠ ശകതി വികാസ്, സൈക്ലിങ് തുടങ്ങിയ യോഗമുറകള്‍ നിത്യവും പരിശീലിച്ചാല്‍ അരക്കെട്ടും, നിതംബവും, തുടകളും കടഞ്ഞെടുത്തതുപോലെയാക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!